വടകര: പുസ്തകങ്ങളും എഴുത്തുകാരും വായനയുമാണ് കേരളത്തിന്റെ ശക്തിയെന്ന് ഡോ. ശശി തരൂര്‍ എം.പി. പറഞ്ഞു. വടകരയില്‍ നടക്കുന്ന കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വായിക്കുന്ന പ്രദേശം കേരളമാണ്. എന്തുകൊണ്ട് ഭാരതത്തില്‍ സാഹിത്യോത്സവങ്ങള്‍ ഇല്ലെന്ന് 15 വര്‍ഷംമുമ്പ് ഒരു കോളത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലും നഗരങ്ങളിലും സാഹിത്യോത്സവങ്ങള്‍ നടക്കുന്നു. വടകരയില്‍ ഇത്രയും ആളുകള്‍ ഒരു സാഹിത്യോത്സവത്തിന് എത്തുകയെന്നതില്‍ സന്തോഷമുണ്ട്. സാഹിത്യത്തെയും പുസ്തകങ്ങളെയും സജീവമാക്കി നിര്‍ത്താന്‍സാഹിത്യോത്സവങ്ങള്‍ക്ക്് കഴിയുമെന്നും സാഹിത്യോത്സവങ്ങള്‍ ആശയങ്ങളുടെ ഉത്സവം കൂടിയാണെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. ഐ. മൂസ അധ്യക്ഷതവഹിച്ചു. ഡോ. കല്പറ്റ നാരായണന്‍, ലത്തീഫ് കല്ലറയില്‍ എന്നിവര്‍ സംസാരിച്ചു.
പുസ്തകവും എഴുത്തും വായനയുമാണ് കേരളത്തിന്റെ ശക്തി – ശശി തരൂര്‍