കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ നീക്കങ്ങളുമായി യു കെ സര്‍ക്കാര്‍

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍ നീക്കങ്ങളുമായി യു കെ സര്‍ക്കാര്‍

ലണ്ടന്‍: കുട്ടികള്‍ക്കിടയിലെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നടപടികളുമായി യുകെ . 16 വയസിന് താഴെയുള്ള കൗമാരക്കാരെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം പിഴയീടാക്കാനും നിഷ്‌കര്‍ഷിക്കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്റ്റ് നിലവിലുണ്ട്. ിത് കൂടാതെ അധിക നടപടികള്‍ സ്വീകരിക്കാനാണ് ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്ന അപകടസാധ്യതകള്‍ ് കണ്ടെത്തുന്നതിന് ആലോചനകള്‍ക്കും 2024 ആദ്യ മാസങ്ങളില്‍ തുടക്കമിടും.സോഷ്യല്‍ മീഡിയാ ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യയിലേക്കും അപകടകരമായ വെല്ലുവിളികള്‍ സ്വീകരിക്കുന്നതിലേക്കും നയിച്ച സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളര്‍ച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നും വിലയിരുത്തുന്നു.

 

 

 

 

 

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാന്‍
നീക്കങ്ങളുമായി യു കെ സര്‍ക്കാര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *