കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ് അന്തരിച്ചു

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ് (86)അന്തരിച്ചു. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്തിന്റെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ഷെയ്ഖ് നവാഫ്.

1937 ജൂണ്‍ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ഷെയ്ഖ് അഹ്‌മദ് അല്‍ ജാബര്‍ അസ്സബാഹിന്റെ മകനായി ജനിച്ച ഷെയ്ഖ് നവാഫ് കുവൈത്തില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2020 സെപ്റ്റംബറില്‍ ശൈഖ് സബ അഹ്‌മദ് അല്‍ ജാബര്‍ അസ്സബാഹ് അന്തരിച്ചതിനു പിന്നാലെ കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍-അഹ്‌മദ് കുവൈത്ത് അമീറായി ചുമതലയേറ്റത്.

1962 ല്‍ 25-ാം വയസ്സില്‍ ഹവല്ലി ഗവര്‍ണറായാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 16 വര്‍ഷം ഗവര്‍ണ്ണറായി തുടര്‍ന്ന അദ്ദേഹം 1978 മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രിയായും തുടര്‍ന്ന് പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു.

1994 ഒക്ടോബറില്‍ കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ഷെയ്ഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്ന് വര്‍ഷം നിയമിതനായ ശൈഖ് നവാഫ്, 2006 ഫെബ്രുവരിയില്‍ കിരീടാവകാശിയായി ചുമതലയേറ്റു. 2020 – ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി അദ്ദേഹം മാറി.

 

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അഹ്‌മദ് അല്‍ ജാബിര്‍ അസ്സബാഹ് അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *