സലാം എയര്‍ കോഴിക്കോട്;മസ്‌കറ്റ് -കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ എല്ലാ ദിവസവും

സലാം എയര്‍ കോഴിക്കോട്;മസ്‌കറ്റ് -കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ എല്ലാ ദിവസവും

ഒമാനിലെ മുന്‍നിര വിമാന കമ്പനിയും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമുള്ള സലാം എയര്‍ കോഴിക്കോട് നാളെ മുതല്‍ മസ്‌കറ്റ് – കോഴിക്കോട് റൂട്ടില്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കുമെന്ന് ജാസിം മുഹമ്മദ് ബറാമിയും (സെയില്‍സ് മാനേജര്‍ സലാം എയര്‍), അല്‍ഹിന്ദ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍.എ.അഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സര്‍വ്വീസ് തുടങ്ങുന്നതോടെ കോഴിക്കോട് നിന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും കൂടാതെ ഇസ്താന്‍ ബുള്‍(തുര്‍ക്കി), മ്യൂണിക്ക്(ജര്‍മ്മനി) എന്നീ റൂട്ടുകളിലേക്കും വളരെ എളുപ്പത്തിലും താങ്ങാവുന്ന നിരക്കിലും എത്തിച്ചേരാനാവും.

മലബാറിലേയും വടക്കന്‍ കേരളത്തിലെയും ജനങ്ങള്‍ക്ക് ഒരു പുതുവത്സര സമ്മാനമാണ് നിത്യേനയുള്ള സലാം എയര്‍ സര്‍വ്വീസെന്ന് ജാസിം മുഹമ്മദ് ബറാമി കൂട്ടിച്ചേര്‍ത്തു.ലോകത്തിലെ തന്നെ ഏറ്റവും ആധുനികവും ആകര്‍ഷകവുമായ കണക്ടിവിറ്റി സര്‍വ്വീസും യാത്രക്കാര്‍ക്ക് നൂതന സേവനവും ഉറപ്പ് വരുത്തുന്ന മസ്‌കറ്റിലെ പുതിയ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് സലാം എയര്‍ സര്‍വ്വീസ് നടത്തുന്നത്.

 

 

 

 

സലാം എയര്‍ കോഴിക്കോട്;മസ്‌കറ്റ് -കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ എല്ലാ ദിവസവും

Share

Leave a Reply

Your email address will not be published. Required fields are marked *