പാര്‍ലമെന്റ് അതിക്രമം: ആദ്യ ശ്രമം വിജയിച്ചില്ലെങ്കില്‍ ‘പ്ലാന്‍ ബി പദ്ധതി വെളിപ്പെടുത്തി മുഖ്യ സൂത്രധാര

പാര്‍ലമെന്റ് അതിക്രമം: ആദ്യ ശ്രമം വിജയിച്ചില്ലെങ്കില്‍ ‘പ്ലാന്‍ ബി പദ്ധതി വെളിപ്പെടുത്തി മുഖ്യ സൂത്രധാര

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ ആദ്യ ശ്രമം വിജയിച്ചില്ലെങ്കില്‍ രണ്ടാമതൊരു പദ്ധതിയും ആസൂത്രണം ചെയ്തിരുന്നതായി മുഖ്യസൂത്രധാരന്‍ ലളിത് ഝായുടെ വെളിപ്പെടുത്തല്‍. ഏതെങ്കിലും കാരണത്താല്‍ നീലത്തിനും അമോലിനും പാര്‍ലമെന്റ് പരിസരത്തേക്ക് കടക്കാനായില്ലെങ്കില്‍ സംഘത്തിലെ മറ്റംഗങ്ങളായ മഹേഷും കൈലാഷും മറ്റൊരു വശത്തുനിന്ന് പാര്‍ലമെന്റില്‍ നുഴഞ്ഞുകയറാനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വര്‍ണ ബോംബ് പൊട്ടിക്കാനും മുദ്രാവാക്യം മുഴക്കാനുമായിരുന്നു രണ്ടാമത്തെ പദ്ധതി.എന്നാല്‍, സംഘം താമസിച്ചിരുന്ന ഗുരുഗ്രാമിലെ വിശാല്‍ ശര്‍മയുടെ വീട്ടിലേക്ക് മഹേഷിനും കൈലാഷിനും എത്തിച്ചേരാനായില്ല. അതിനാല്‍ ഏതുവിധേനെയും പദ്ധതി നടപ്പാക്കണമെന്ന് നീലത്തിനെയും അമോലിനോടും ആവശ്യപ്പെട്ടു.ആക്രമത്തിനുശേഷം പെട്ടെന്ന് ഒളിവില്‍ പോകാനും ലളിത് പദ്ധതിയിട്ടിരുന്നു. ഒളിവില്‍ പോകാന്‍ ലളിതിനെ സഹായിക്കാനുള്ള ഉത്തരവാദിത്വവും മഹേഷിനായിരുന്നു. തന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് ലളിതിന് ഗസ്റ്റ് ഹൗസില്‍ മഹേഷ് മുറിയേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തിയാണ് ഝാ കീഴടങ്ങിത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘത്തിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ഇയാള്‍. പാര്‍ലമെന്റ് അതിക്രമത്തിന് കോപ്പുകൂട്ടിയതും മറ്റുള്ളവരെ ഒരുമിപ്പിച്ചതും ലളിത് മോഹനാണെന്നാണ് പോലീസ് പറയുന്നത്. മഹേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം വിപുലമാക്കി.ആദ്യം അറസ്റ്റു ചെയ്ത നാലു പ്രതികളേയും കഴിഞ്ഞ ദിവസം കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

 

 

 

 

പാര്‍ലമെന്റ് അതിക്രമം: ആദ്യ ശ്രമം വിജയിച്ചില്ലെങ്കില്‍ ‘പ്ലാന്‍ ബി പദ്ധതി
വെളിപ്പെടുത്തി മുഖ്യ സൂത്രധാര

Share

Leave a Reply

Your email address will not be published. Required fields are marked *