ആലപ്പുഴയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാനും സംഘവും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ സാഡിസ്റ്റാണെന്നും ക്രിമിനലുകളെ കൊണ്ടുനടക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ സമനില തെറ്റി. ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ടവും അഹങ്കാരവും മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചു. ജനജീവിതം ദുരിതത്തിലാക്കിയ മുഖ്യമന്ത്രി നാട്ടുകാരുടെ പൈസയില്‍ രാഷ്ട്രീയം പറഞ്ഞ് നടക്കുകയാണെന്നും ആരാന്റെ മക്കളെ റോഡിലിട്ട് ചവിട്ടുമ്പോള്‍ ആനന്ദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വലിയ വടിയുപയോഗിച്ചാണ് വിദ്യാഥികളെ ആക്രമിച്ചത്. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് മാറ്റി നിര്‍ത്തി കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനും അദ്ദേഹത്തിന്റെ കൂടെ എസ്‌കോര്‍ട്ട് പോയ പൊലീസ് ക്രിമിനലുകളും കൂടി മാരകമായി ആക്രമണം അഴിച്ചുവിട്ടത്. പൊലീസിലെ അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മുഖ്യമന്ത്രി കൂടെക്കൊണ്ട് നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘എല്ലാവരെ കുറിച്ചും ഞങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രിയുടെ ഭാഷയിലെ ജീവന്‍രക്ഷാപ്രവര്‍ത്തനം ഞങ്ങളും ആരംഭിക്കേണ്ട നിലയിലേക്കാണ് എത്തിയിരിക്കുന്ന’തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സാഡിസ്റ്റ്; ജനശത്രു; ക്രിമിനലുകളെ കൊണ്ടുനടക്കുന്നു
വി.ഡി സതീശന്‍