സൂം ലെന്‍സ് ശ്രേണിയിലേക്കു കാനണ്‍ന്റെ വറൈറ്റി ലെന്‍സ്

സൂം ലെന്‍സ് ശ്രേണിയിലേക്കു കാനണ്‍ന്റെ വറൈറ്റി ലെന്‍സ്

സൂം ലെന്‍സ് ശ്രേണിയിലേക്കു വ്യത്യസ്തമായ ഒരു ലെന്‍സുമായി കാനണ്‍( RF200-800mm f/6.3-9 ISUSM).ഒരു ലെന്‍സ് കമ്പനി ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള സൂം റേഞ്ച് ഉള്ള ലെന്‍സ് പുറത്തിറക്കുന്നത്. കുറഞ്ഞ ബജറ്റില്‍ വൈല്‍ഡ് ലൈഫ് ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്‌സിനെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ലെന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് UD(അള്‍ട്രാ-ലോ ഡിസ്പെര്‍ഷന്‍) ഘടകങ്ങള്‍ ഉള്‍പ്പെടെ 11 ഗ്രൂപ്പുകളിലായി 17 ഘടകങ്ങള്‍ ഉപയോഗിച്ചാണ് ലെന്‍സ് നിര്‍മിച്ചിരിക്കുന്നത്. കാനണിന്റെ സൂപ്പര്‍ സ്‌പെക്ട്ര കോട്ടിങും ഇതില്‍ ഉള്‍പ്പെടുന്നു. 800 മില്ലീമീറ്ററില്‍ 5.5 സ്റ്റോപ്പും ഇമേജ് സ്റ്റെബിലൈസഷന്‍ പ്രധാനം ചെയ്യുന്നു. കൃത്യമായ ഫോക്കസില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ നാനോ USM മോട്ടര്‍ സഹായിക്കുന്നു. ഒപ്പം വേഗമേറിയതും നിശബ്ദവുമായ ഓട്ടോ ഫോക്കസ് നല്‍കുന്നു. ഒമ്പത്-ബ്ലേഡ് അപ്പര്‍ച്ചര്‍ മനോഹരമായ ഒരു ബാക്ഗ്രൗണ്ടും നല്‍കുന്നു.

ഈ ലെന്‍സ് ഒരു ASP-C സെന്‍സര്‍ ഫോര്‍മാറ്റ് ക്യാമറയില്‍ ഉപയോഗിക്കുമ്പോള്‍ (1.6x FOV CF ഫീല്‍ഡ് ഓഫ് വ്യൂ ക്രോപ്പ് ഫാക്ടര്‍) 320-1280 എംഎം വരെയുള്ള ഫോക്കല്‍ ലെങ്ത് പ്രധാനം ചെയ്യും. 1280 എംഎം ഫോക്കല്‍ ലെങ്ങ്തില്‍ ചലിക്കുന്ന ഒരു സബ്ജക്ടിനെ ഫ്രെയിമില്‍ നിലനിര്‍ത്തുക എന്നത് ഒരു വെല്ലുവിളിയാണ്. 2 കിലോ ആണ് ലെന്‍സിനു ഭാരം വരുന്നത് .

ക്വാളിറ്റിയുടെ കാര്യത്തിലും ഈ ലെന്‍സ് ഏറെ മുന്നില്‍ തന്നെ. ഉപയോഗിക്കാനും കൊണ്ടുനടക്കാനും വളരെ എളുപ്പം ആണ്. വിലയാണെങ്കില്‍ 1,96,500 രൂപയും. അതുകൊണ്ട് തന്നെ ഇതൊരു ജനപ്രിയ ലെന്‍സ് ആയി മാറുമെന്നു കമ്പനി വിശ്വസിക്കുന്നു.

 

 

 

 

സൂം ലെന്‍സ് ശ്രേണിയിലേക്കു കാനണ്‍ന്റെ വറൈറ്റി ലെന്‍സ്

 

Share

Leave a Reply

Your email address will not be published. Required fields are marked *