ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3093 പേര്‍ക്കാണ് അവസരം. ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം. വിവിധ വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.
മെക്കാനിക്കല്‍/ ഡീസല്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പ്പെന്റര്‍, എം.എം.വി., ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ജി)/ വെല്‍ഡര്‍ സ്ട്രക്ചറല്‍, പെയിന്റര്‍ (ജനറല്‍), മെഷിനിസ്റ്റ്, ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, ട്രിമ്മര്‍, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, വയര്‍മാന്‍, റിവെറ്റര്‍, ബ്ലാക്ക് സ്മിത്ത്, കോപ്പാ, വെല്‍ഡര്‍/ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്, മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, പ്ലെയിറ്റ് ഫിറ്റര്‍, ജനറല്‍ ഫിറ്റര്‍, സ്ലിങ്ങര്‍, എം.ഡബ്ല്യു.ഡി. ഫിറ്റര്‍, പൈപ്പ് ഫിറ്റര്‍, മെക്കാനിക് മോട്ടാര്‍ വെഹിക്കിള്‍ എന്നിവയിലേക്കാണ് നിയമനം.. ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉള്‍പ്പെടെയുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി./ എസ്.സി.വി.ടി.).പ്രായം: 15-24 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.പത്താംക്ലാസ്, ഐ.ടി.ഐ. മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rrcnr.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.
3093 അപ്രന്റിസ്; ഐ.ടി.ഐക്കാര്‍ക്ക് നോര്‍ത്തേണ്‍ റെയില്‍വേയില്‍ അവസരം