ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പുക സുരക്ഷാവീഴ്ച സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ഇരു സഭകളും തിങ്കളാഴ്ച വീണ്ടുംചേരും.രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യംവിളികളോടെ പ്രതിഷേധിച്ചു. അതോടെ ഉച്ചകക് 2 മണിവരെ സഭ നിര്‍ത്തിവെച്ചു. രണ്ട് മണിക്ക് വീണ്ടും സഭ ചേര്‍ന്നെങ്കിലും എം.പിമാര്‍ തമ്മില്‍ നടന്ന വാഗ്വാദത്തോടെ 18ലേക്ക് മാറ്റി ഇന്നത്തേക്ക് പിരിയുന്നതായി രാജ്യസഭാ ചെയര്‍മാന്‍ പ്രഖ്യാപിച്ചു.രാവിലെ ഇരുസഭകളും ചേര്‍ന്നതിന് പിന്നാലെ പ്രതിപക്ഷബെഞ്ചില്‍നിന്ന് ബഹളം ഉയര്‍ന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെ ഇരുസഭകളും നിര്‍ത്തിവെച്ചു. രണ്ടുമണിക്ക് രാജ്യസഭ വീണ്ടും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം ഇരുപക്ഷത്തെയും എം.പിമാര്‍ തമ്മില്‍ വാക്പോരുണ്ടായി. ഇതോടെ ഡിസംബര്‍ 18-ന് സഭ വീണ്ടും ചേരുമെന്നറിയിച്ച് ഇന്നത്തേക്ക് പിരിയുന്നതായി രാജ്യസഭാ ചെയര്‍മാന്‍ പ്രഖ്യാപിക്കുകയായിരുന്നു.
പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്‍പില്‍ പല പ്രതിപക്ഷ എം.പിമാരും പ്രതിഷേധിച്ചിരുന്നു. സുരക്ഷാവീഴ്ച വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. എം.പി. പ്രതാപ് സിംഹയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
സുരക്ഷാവീഴ്ചയില്‍ പാര്‍ലമെന്റില്‍ ബഹളം