പഞ്ചായത്ത് ജെട്ടി’ ചിത്രീകരണം ഈ മാസം മുതല്‍
കാലിക പ്രസക്തിയുള്ള ഒട്ടേറെ സാമൂഹ്യ വിഷയങ്ങള്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ജനപ്രിയ പരമ്പരയായ മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്നു. മണികണ്ഠന്‍ പട്ടാമ്പി സംവിധായകനാവുന്ന പഞ്ചായത്ത് ജെട്ടി ഈ മാസം ചിത്രീകരണം ആരംഭിക്കുന്നു. മണികണ്ഠന്‍ പട്ടാമ്പിയും സലീം ഹസ്സനുമാണ് തിരക്കഥാ സംവിധാനം നിര്‍വ്വഹിക്കുന്നത്.
ത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും ചേര്‍ന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.മറിമായത്തിലെ സലിം ഹസ്സന്‍, നിയാസ് ബക്കര്‍, ഉണ്ണിരാജ്, വിനോദ് കോവൂര്‍, മണി ഷൊര്‍ണ്ണൂര്‍, മണികണ്ഠന്‍ പട്ടാമ്പി, രാഘവന്‍, റിയാസ്, സജിന്‍, ശെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചനാ നാരായണന്‍കുട്ടി, സ്‌നേഹാ ശ്രീകുമാര്‍, വീണാ നായര്‍, രശ്മി അനില്‍, കുളപ്പുളി ലീല, സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സന്‍ തുടങ്ങിയവര്‍് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
സപ്തത രംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, രഞ്ജിന്‍ രാജിന്റെ താണു സംഗീതം. ഛായാഗ്രഹണം ക്രിഷ് കൈമള്‍. എഡിറ്റിംഗ് -ശ്യാം ശശിധരന്‍. കലാസംവിധാനം സാബു മോഹന്‍. കോസ്റ്റ്യും ഡിസൈന്‍ അരുണ്‍ മനോഹര്‍. മേക്കപ്പ് – ഹസ്സന്‍ വണ്ടൂര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -രാജേഷ് അടൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രഭാകരന്‍ കാസര്‍കോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാബുരാജ് മനിശ്ശേരി. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ് – പ്രേംപെപ്‌കോ, ബാലന്‍.കെ. മങ്ങാട്ട്.
ഡിസംബര്‍ 18ന്‌രാവിലെ കൊച്ചിയിലെ കലൂര്‍ ഐ.എം.എ. ഹാളില്‍ ഈ ചിത്രത്തിന്റെ ആരംഭം കുറിക്കും. പത്തൊമ്പതു മുതല്‍ ചെറായിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു.