സിഎംപി ജില്ലാ സമ്മേളനം 16,17ന്

സിഎംപി ജില്ലാ സമ്മേളനം 16,17ന്

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിപിഎം) 11-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുളള കോഴിക്കോട് ജില്ലാ സമ്മേളനം 16,17 തിയതികളില്‍ ചെറുവണ്ണൂരില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പി.എം.അജയന്‍ നഗറില്‍ നടക്കുന്ന സിമ്പോസിയം (മതേതരത്വം വിശ്വാസം വര്‍ഗ്ഗീയത-അയോധ്യ മുതല്‍ പലസ്തീന്‍ വരെ) എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. സിമ്പോസിയത്തില്‍ ടി.സിദ്ദീഖ് എം.എല്‍.എ, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, പി.കെ ഫിറോസ്, കെ.ജയചന്ദ്രന്‍ മാസ്റ്റര്‍, സി.എ.അജീര്‍, പി.ഗവാസ് എന്നിവര്‍ പങ്കെടുക്കും.

സുകുമാരന്‍ നായര്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.എം.പി സംസ്ഥാന ജന.സെക്രട്ടറി സ:സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ എം.സി.മായിന്‍ഹാജി, കെ.പ്രവീണ്‍ കുമാര്‍, സി.എന്‍.വിജയകൃഷ്ണന്‍, സി.എ.അജീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ 300 തിരഞ്ഞെടുത്ത പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

 

 

 

സിഎംപി ജില്ലാ സമ്മേളനം 16,17ന്

Share

Leave a Reply

Your email address will not be published. Required fields are marked *