കേരളത്തില്‍ പ്രധാന സഞ്ചാരമാര്‍ഗമാണ് വളളങ്ങളും ബോട്ടുകളും. സോളാര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ കേരളത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാര്‍-ഇലക്ട്രിക് ബരക്കുഡ എന്ന് പേര് ഇട്ടിരിക്കുന്ന ബോട്ട് നീറ്റിലിറക്കിയിരിക്കുകയാണ്. കൊച്ചിയിലെ നവാള്‍ട്ട് എന്ന കമ്പനിയും മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡും ഒരുമിച്ചാണ് ബോട്ടിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത്. പരിസ്ഥിതി സൗഹൃദ സമുദ്രഗതാഗതത്തില്‍ രാജ്യത്തിന്റെ പുതിയ ചുവടുവെപ്പായിട്ട് വേണം ഈ സംരഭത്തെ കാണാന്‍. ബരക്കുഡ എന്നാല്‍ കടലില്‍ ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്ന ഒരു മീനാണ്.
12 നോട്ടിക്കല്‍ മൈലാണ് ഈ ബോട്ടിന്റെ വേഗത. ഒറ്റ ചാര്‍ജില്‍ ഏഴ് മണിക്കൂറാണ് റേഞ്ച്. 14 മീറ്റര്‍ നീളവും 4.4 മീറ്റര്‍ വീതിയുമുള്ള ബോട്ട് ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകള്‍, ഒരു മറൈന്‍ ഗ്രേഡ് എല്‍.എഫ്.പി ബാറ്ററി, 6 കിലോ വാട്ട് സോളാര്‍ പവര്‍ എന്നിവയുണ്ട്. 12 പേര്‍ക്കാണ് ബോട്ടില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നത്.
നാല് മീറ്റര്‍ ഉയരത്തില്‍ വരെ വീശിയടിക്കുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്. വാഹന വിപണി ഇലക്ട്രികിലേക്ക് നീങ്ങുകയാണെങ്കില്‍ ജലഗതാഗതം സോളാറിലേക്കാണ് തിരിയുന്നത്. അത് പോലെ തന്നെയാണ് ഹൈഡ്രജന്‍ ബോട്ടുകളും. കാറുകളിലും ട്രെയിനുകളിലുമെല്ലാം ഹൈഡ്രജന്‍ പ്രാവര്‍ത്തികമായെങ്കിലും ബോട്ടുകളിലേക്കും ഈ ടെക്‌നോളജി യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലിമെന്റ് മണ്ഡലമായ വാരാണസിയില്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടുന്ന രാജ്യത്തെ ആദ്യത്തെ വാട്ടര്‍ ടാക്‌സി യാഥാര്‍ഥ്യമാക്കാന്‍ പോവുകയാണ്. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ വാട്ടര്‍ ടാക്സി സര്‍വീസ് ബനാറസിലെ ഘാട്ടുകളിലാണ് പ്രവര്‍ത്തന സജ്ജമാക്കുക.
രാജ്യത്തെ ആദ്യത്തെ റിവര്‍ ക്രൂയിസും ബനാറസില്‍ നിന്നാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഹൈഡ്രജന്‍ വാട്ടര്‍ ടാക്സി സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. രാംനഗര്‍ കോട്ടയില്‍ നിന്ന് യാത്ര ആരംഭിച്ച് നമോ ഘട്ടില്‍ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്ന മീന്‍ ‘ബരക്കുഡ’; ഈ സോളാര്‍ ബോട്ടില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം