പാര്‍ലമെന്റ് അതിക്രമം; പ്രതികള്‍ ഭഗത്സിങ് ഫാന്‍സ് ക്ലബ്

പാര്‍ലമെന്റ് അതിക്രമം; പ്രതികള്‍ ഭഗത്സിങ് ഫാന്‍സ് ക്ലബ്

ദില്ലി:പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 -ാം വാര്‍ഷികദിനത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയ സംഭവം ഒന്നര വര്‍ഷത്തോളം നീണ്ട പദ്ധതിയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. എല്ലാ പ്രതികളും ഭഗത്‌സിങ് ഫാന്‍സ് ക്ലബ് സാമൂഹ്യ മാധ്യമ ഗ്രൂപ്പുമായി ബന്ധമുള്ളവരെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചത് എന്നാണ് ഇന്ന് പുലര്‍ച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞതായി വ്യക്തമാകുന്നത്. ജനുവരി മുതല്‍ പദ്ധതിയുടെ ആലോചന തുടങ്ങി. കേസില്‍ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പ്രതിഷേധം ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം നല്‍കിയ ലളിത് ഝായ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇതിനിടെ, പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. രാത്രിയില്‍ അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി അമിത് ഷായോടും സ്പീക്കറോടും സംസാരിച്ചു.പിടിയിലാവര്‍ക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. യു എ പി എക്ക് പുറമെ, ക്രിമിനല്‍ ഗൂഢാലോചന, അതിക്രമിച്ച് കടക്കല്‍ അടക്കം വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ദില്ലി പൊലീസ് ചുമത്തിയിട്ടുണ്ട്.
സുരക്ഷാവീഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷം ,സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെടും.

ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പ്രതിഷേധം സംബന്ധിച്ച ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. ഇതിന്റെ ഭാഗമായി സാഗര്‍ ശര്‍മ ജൂലൈ മാസത്തില്‍ ലഖ്‌നൗവില്‍ നിന്നും ഡല്‍ഹിയിലെത്തി. പാര്‍ലമെന്റിനകത്ത് കടന്നില്ലെങ്കിലും ചുറ്റുപാടുകള്‍ മനസ്സിലാക്കി. സുരക്ഷാ പരിശോധനയുടെ രീതിയുള്‍പ്പെടെ പഠിച്ചു. പദ്ധതികള്‍ക്കായി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതികള്‍ ഡല്‍ഹിലെത്തിയത്. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറുന്നതിന് മുന്‍പ് നാല് പേരും താമസിച്ചത് വിശാലിന്റെ വീട്ടിലാണെന്നും പറയുന്നു. പ്രതികള്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമില്ലെന്ന് വിലയിരുത്തുമ്പോഴും പ്രതികള്‍ക്കെതിരെ യുപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തുന്നത്. യുപിഎക്ക് പുറമെ ഐപിസി 120, 452 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

 

 

 

 

 

പാര്‍ലമെന്റ് അതിക്രമം; പ്രതികള്‍ ഭഗത്സിങ് ഫാന്‍സ് ക്ലബ്

 

Share

Leave a Reply

Your email address will not be published. Required fields are marked *