എഐ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പുതിയ സാങ്കോതിക വിദ്യയായ ഇമേജന്‍-2 അവതരിപ്പിച്ച് ഗൂഗിള്‍. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഈ ടൂള്‍ ഗൂഗിളിന്റെ വെര്‍ട്ടെക്സ് എഐ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എഴുതി നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് കൂടുതല്‍ മികവവാര്‍ന്ന ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇമേജന്‍ 2 ന് സാധിക്കും.
നിങ്ങള്‍ പറയുന്ന വാക്കുകളില്‍ നിന്ന് വളരെ മനോഹരവും വ്യക്തവുമായ ചിത്രങ്ങള്‍ നിര്‍മിക്കുക. ചിത്രങ്ങളില്‍ വിവിധ ഭാഷകളില്‍ വാക്കുകള്‍ കൃത്യമായി എഴുതുക. കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി ലോഗോകള്‍ സൃഷ്ടിച്ച് അവ ചിത്രങ്ങളില്‍ ചേര്‍ക്കുക. ഒരു ചിത്രത്തില്‍ എന്താണുള്ളത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വിശദമായ അടിക്കുറിപ്പുകള്‍ എഴുതുകയും ചെയ്യുക. ചൈനീസ്, ഹിന്ദി, ജാപ്പനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി നിരവധി ഭാഷകളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുക. കൂടുതല്‍ ഭാഷകള്‍ താമസിയാതെ ലഭ്യമാകും.
ഈ പുതിയ ഇമേജന്‍ 2 ല്‍ സുരക്ഷയും സ്വകാര്യതയും വളരെയധികം ശ്രദ്ധനേടിയിരിക്കുന്നു. ഉത്തരവാദിത്വം, സുരക്ഷ എന്നിവ സംബന്ധിച്ചുള്ള ഗൂഗിളിന്റെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന സൗകര്യങ്ങളും ഇമേജന്‍ 2 ലുണ്ട്.
ഉപഭോക്താക്കള്‍ നിര്‍മിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിയമ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഗൂഗിളില്‍ നിന്ന് അധിക പിന്തുണയും ലഭിക്കും. ഇമേജന്‍ 2 ല്‍ നിര്‍മിക്കുന്ന ചിത്രങ്ങളുടെ പകര്‍പ്പാവകാശം, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച പ്രശ്നങ്ങളിലും ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കും.
സ്നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ്പ്, ഷട്ടര്‍സ്റ്റോക്ക്, കാന്‍വ എന്നിവയെല്ലാം എഐ ചിത്രനിര്‍മാണത്തിന് ഉപയോഗിക്കുന്നത് ഈ സാങ്കേതിക വിദ്യയാണ്. ഇമേജന്‍ 2 ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഗൂഗിള്‍ ക്ലൗഡ് വെബ്സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
എഐ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇമേജന്‍-2 മായി ഗൂഗിള്‍