എന്‍ഫീല്‍ഡിന്റെ വെല്ലുവിളി വീണ്ടും, പുതിയ ഷോട്ട്ഗണ്‍ കണ്ടോ?

എന്‍ഫീല്‍ഡിന്റെ വെല്ലുവിളി വീണ്ടും, പുതിയ ഷോട്ട്ഗണ്‍ കണ്ടോ?

മോട്ടോര്‍സൈക്കിളുകള്‍ തേടുന്നവരുടെ ഡ്രീം ഡെസ്റ്റിനേഷനാണ് റോയല്‍ എന്‍ഫീല്‍ഡ്. 350 സിസി മുതല്‍ 650 സിസി വരെയുള്ള എന്‍ഫീല്‍ഡ് ബൈക്കുകളുടെ നിര ആരേയും മോഹിപ്പിക്കുന്നതാണ്. ഒരേ എഞ്ചിനും പ്ലാറ്റ്‌ഫോമുമെല്ലാം പല മോഡലുകളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം വ്യത്യസ്തമാക്കുന്നിടത്താണ് കമ്പനിയുടെ കഴിവ്.

മിഡ്-കപ്പാസിറ്റി സെഗ്മെന്റില്‍ ചൂടപ്പം പോലെ ബൈക്കുകള്‍ വിറ്റഴിക്കുന്നത് കണ്ടിട്ട് ഹാലിളകിയ പല എതിരാളികളും എന്‍ഫീല്‍ഡുമായി പോരാട്ടത്തിന് എത്തിയെങ്കിലും ഒന്നും നടന്നില്ല. ഹോണ്ടക്കും ബജാജിനും ജാവക്കും യെസ്ഡിക്കും ശേഷം സാക്ഷാല്‍ ട്രയംഫും ഹാര്‍ലി ഡേവിഡ്സണും വരെ റോയല്‍ എന്‍ഫീല്‍ഡുമായി പോരാട്ടത്തിനിറങ്ങി. എന്നാല്‍ ഇവിടെയും തന്ത്രം മാറ്റി വെന്നിക്കൊടി പാറിക്കാന്‍ നമ്മുടെ ഇന്ത്യന്‍ ബ്രാന്‍ഡിനായി.

പുത്തന്‍ മോട്ടോര്‍സൈക്കിളുകളിലൂടെ എതിരാളികളെ തകര്‍ക്കുന്ന ടാടിക്സ് വിജയം കണ്ടുവെന്ന് വേണം പറയാന്‍. ഹണ്ടര്‍ 350 സ്വപ്ന വിജയം നേടിയപ്പോള്‍ പിന്നാലെ സൂപ്പര്‍ മീറ്റിയോര്‍ 650 വന്ന് വിസ്മയം തീര്‍ത്തു. ഇതിനുശേഷം അടുത്തിടെ പുതിയ ഹിമാലയന്‍ 450 പുറത്തിറക്കിക്കൊണ്ട് എന്‍ഫീല്‍ഡ് വീണ്ടും റോയലായി. ഇപ്പോഴിതാ പലരും കാത്തിരുന്ന ഷോട്ട്ഗണ്‍ 650 പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ് റെട്രോ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കള്‍.

കണ്ടാല്‍ ആര്‍ക്കായാലും വാങ്ങാന്‍ തോന്നുന്ന രൂപവും ഭാവവുമാണ് ഷോട്ട്ഗണ്‍ 650-യുടെ പ്രത്യേകത. മോട്ടോവേഴ്സില്‍ പ്രത്യക്ഷപ്പെട്ട സ്‌പെഷ്യല്‍ എഡിഷന് ശേഷമാണ് ഇപ്പോള്‍ ബൈക്ക് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ക്രൂയിസര്‍ കിങായ സൂപ്പര്‍ മീറ്റിയോറിലെ അതേ എഞ്ചിനും പ്ലാറ്റ്‌ഫോമും കടമെടുത്താണ് ഷോട്ട്ഗണ്ണും പണിതിറക്കിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് അടുത്ത വര്‍ഷം ആദ്യം മോഡലിനെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണിയിലെത്തിക്കും. ഇത് കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മീറ്റിയര്‍ 650 എന്നിവക്കിടയിലാവും പുതിയ ഷോട്ട്ഗണ്‍ സ്ഥാനംപിടിക്കുക. സ്റ്റെന്‍സില്‍ വൈറ്റ്, പ്ലാസ്മ ബ്ലൂ, ഗ്രീന്‍ ഡ്രില്‍, ഷീറ്റ്‌മെറ്റല്‍ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 വാങ്ങാനാവും. മോട്ടോര്‍സൈക്കിളില്‍ 18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ അലോയ് വീല്‍ സെറ്റപ്പാണ് കമ്പനി ഉപയോഗിക്കുക. കൂടാതെ ഫാക്ടറിയില്‍ നിന്നുള്ള ട്യൂബ്ലെസ് ടയറുകളും ഹൈലൈറ്റാവും.

 

ക്ലാസിക് ടച്ചുണ്ടെങ്കിലും ആളൊരു മോഡേണ്‍ ബൈക്കാണെന്നാണ് എന്‍ഫീല്‍ഡ് അവകാശപ്പെടുന്നത്. ഇതിനായി എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, റോയല്‍ എന്‍ഫീല്‍ഡ് വിംഗ്മാന്‍ സപ്പോര്‍ട്ട് എന്നിവയുമായാണ് ഷോട്ട്ഗണ്‍ 650 ഒരുങ്ങിയിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് പ്രത്യേകം വില്‍ക്കുന്ന 31 ഒറിജിനല്‍ മോട്ടോര്‍സൈക്കിള്‍ ആക്‌സസറികളും ബൈക്കിന്റെ മാറ്റുകൂട്ടാന്‍ ഉപയോഗിക്കാനാവും. 13.8 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയാണ് ഷോട്ട്ഗണ്ണിനുള്ളത്. 795 മില്ലീമീറ്ററിന്റെ ചെറിയ സീറ്റ് ഹൈറ്റാണ് മോഡലിനുള്ളത്. കമ്പനിയുടെ മറ്റ് 650 സിസി മോട്ടോര്‍സൈക്കിളുകളില്‍ കാണുന്ന അതേ എഞ്ചിന്‍ തന്നെയായിരിക്കും ഈ പുതിയ കരുത്തന്‍ മോട്ടോര്‍സൈക്കിളിനും.

മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ മോട്ടോര്‍സൈക്കിളിലെ സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി മുന്‍വശത്ത് പ്രത്യേക ഫംഗ്ഷനുള്ള 43 mm ബിഗ് പിസ്റ്റണ്‍ ഷോവ ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്. ഷോട്ട്ഗണ്ണിന് 795 മില്ലീമീറ്റര്‍ സീറ്റ് ഉയരവും 1,465 മില്ലീമീറ്റര്‍ വീല്‍ബേസുമുണ്ട്. മുന്‍വശത്ത് 320 ാാ ഡിസ്‌ക്കും പിന്നില്‍ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്.

 

എന്‍ഫീല്‍ഡിന്റെ വെല്ലുവിളി വീണ്ടും, പുതിയ ഷോട്ട്ഗണ്‍ കണ്ടോ?

Share

Leave a Reply

Your email address will not be published. Required fields are marked *