ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവേചനം കുറ്റകരംഅസി. പബ്ലിക് പ്രോസിക്യൂട്ടര്‍

ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവേചനം കുറ്റകരംഅസി. പബ്ലിക് പ്രോസിക്യൂട്ടര്‍

കോഴിക്കോട് :ഭിന്ന ശേഷിക്കാര്‍ക്കെതിരെയുള്ള വിവേചനം കുറ്റകരമാണെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി പ്രവീണ്‍.ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളും ബീച്ചും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ ബീച്ച് ഫോര്‍ ആള്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണണം അതിനായി നിയമങ്ങളും അനുശാസിക്കുന്നു.എല്ലാവര്‍ക്കും എല്ലായിടങ്ങളിലും പരിഗണന കൊടുക്കണം.എവിടെയെങ്കിലും വിവേചനം ഉണ്ടായാല്‍ 5 ലക്ഷം രൂപ വരെ പിഴ വരെ ഈടാക്കാനും നിയമത്തില്‍ പറയുന്നു. എല്ലാ പി എസ് സി പരീക്ഷാ ഹാള്‍ ഉള്‍പ്പെടെ,സര്‍ക്കാര്‍ ഓഫീസുകളിലും ഭിന്നശേഷി സൗഹൃദമാണ്. ഇതിന് വിപരീതമെങ്കില്‍ സ്ഥാപന മേധാവിക്കെതിരെയും നിയമ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ബേപ്പൂര്‍ ഗോദീശ്വരം ബീച്ചില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ സുരേശന്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അബ്ദുള്‍ കലാം ആസാദ് വിഷയവതരണം നടത്തി. ഡി ടി പി സി സെക്രട്ടറി പി നിഖില്‍, ഇ ആര്‍ മണലില്‍ മോഹനന്‍, പ്രവീണ്‍ കുമാര്‍, ആര്‍ ജയന്ത് കുമാര്‍, എം പി ജോര്‍ജ്, ജി വിനീത്, ഹുബുറഹ്‌മാന്‍, സന്നാഫ് പാലക്കണ്ടി, അജീഷ് അത്തോളി, പി എച്ച് താഹ , ഷഫീഖ് അലി, സുമ പള്ളിപ്രം, ഷെര്‍ഷാദ് അലി, കെ സബിന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവേചനം
കുറ്റകരംഅസി. പബ്ലിക് പ്രോസിക്യൂട്ടര്‍

 

`

 

Share

Leave a Reply

Your email address will not be published. Required fields are marked *