സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ എല്ലാ മേഖലയിലും പിടിപെട്ടുകൊണ്ടിരിക്കുകയാണ്. കടംവാങ്ങി വാങ്ങി പാപ്പരായ സ്ഥിതിയാണ് കേരളത്തില്‍.
കേരള പൊലീസിന്റെ വാഹനങ്ങളില്‍ ഇന്ധനം നിറച്ചതിന്റെ കുടിശിക പോലും പമ്പുടമകള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ല. സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് 145 കോടി രൂപയോളം കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുണ്ട്. അത് കൊണ്ട് ഒരു വാഹനത്തിന് മാസം 250 ലിറ്റര്‍ ഡീസല്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം.
ആറു മാസം മുന്‍പാണ് രണ്ട് മാസത്തെ കുടിശിക നല്‍കിയത്. ഇനിമുതല്‍ പൊലീസ് വാഹനങ്ങള്‍ക്ക് അധിക ഇന്ധനം നല്‍കാനുളള സംവിധാനം നിര്‍ത്തലാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഡീസല്‍ തികയാതെ വരുമ്പോഴും പണം ഇല്ലാത്തപ്പോഴും ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൈയില്‍ നിന്ന് പണം എടുത്ത് ഇന്ധനം നിറയ്ക്കുകയും അതിന് ശേഷം അധിക ക്വാട്ട അനുവദിക്കാന്‍ അപേക്ഷ നല്‍കുകയുമാണ് ചെയ്യാറുള്ളത്.
പെട്രോള്‍ പമ്പുകളില്‍നിന്നും ജനുവരി ഒന്നുമുതല്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനുള്ളത്. പൊലീസിന് എപ്പോഴും കണ്ടകശനിയാണ്. എഐ ക്യാമറയുടെ കാര്യത്തിലാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിലാണെങ്കിലും.
നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ AI ക്യാമറകള്‍ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെല്‍റ്റും, ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുന്‍ സീറ്റുകളിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. അല്ലെങ്കില്‍ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കല്‍, നോ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങള്‍.