തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാതെ 14 ശതമാനം പേര്‍; നടപടിയെടുക്കാന്‍ യുഎഇ

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാതെ 14 ശതമാനം പേര്‍; നടപടിയെടുക്കാന്‍ യുഎഇ

അബുദാബി: ഇന്‍ഷുറന്‍സിന് യോഗ്യരായ 14 ശതമാനം ജീവനക്കാര്‍ തൊഴില്‍ നഷ്ട നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവര്‍ക്കെതിരെ യുഎഇ നടപടി തുടങ്ങി. അത്തരം ജീവനക്കാരില്‍നിന്ന് ഉടന്‍ പിഴ ഈടാക്കാന്‍ തുടങ്ങുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2023 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഒക്ടോബറില്‍ അവസാനിച്ചു.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്ന തൊഴിലാളികള്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സബ്സബ്‌സ്‌ക്രൈബ് ചെയ്തെങ്കിലും കൃത്യസമയത്ത് പ്രീമിയം അടയ്ക്കുന്നതില്‍ പരാജയപ്പെടുന്ന ആളുകള്‍ക്ക് 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും അറിയിച്ചു.

MoHRE-bpsS ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ അംഗീകൃത ബിസിനസ് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചോ പിഴ പരിശോധിക്കാനും അടയ്ക്കാനും കഴിയും. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ചാനലുകള്‍ തൊഴിലാളികളുടെ ഭാരം കുറയ്ക്കുന്നതിന് തവണകളായി പിഴ അടക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നിഷേധിക്കുന്നതുള്‍പ്പെടെ ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ ജീവനക്കാരോട് അവരുടെ പിഴ അടയ്ക്കാന്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. പിഴ തുക ജീവനക്കാരന്റെ ശമ്പളത്തില്‍നിന്നോ സേവനാനന്തര ആനുകൂല്യങ്ങളില്‍ നിന്നോ കുറയ്ക്കാം.

6.7 ദശലക്ഷത്തിലധികം തൊഴിലാളികള്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഷുര്‍ ചെയ്ത ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് മൂന്ന് മാസം വരെ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്.

 

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാതെ 14 ശതമാനം പേര്‍; നടപടിയെടുക്കാന്‍ യുഎഇ

 

Share

Leave a Reply

Your email address will not be published. Required fields are marked *