2023ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞെത് പ്രധാനമായും ഇവയൊക്കെയാണ്

2023ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞെത് പ്രധാനമായും ഇവയൊക്കെയാണ്

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 ആണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത്. ചാറ്റ് ജിപിടിയും മുന്നില്‍ തന്നെയുണ്ട്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താന്‍ ലക്ഷ്യമിട്ട ഐഎസ്ആര്‍ഒയുടെ ചാന്ദ്രയാന്‍ 3 ദൗത്യം 2023 ആഗസ്റ്റ് 23നാണ് വിജയം കണ്ടത്. പിന്നാലെ, ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവര്‍ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു. ചന്ദ്രയാന്‍ -3 ന്റെ ചരിത്രപരമായ വിജയം വാര്‍ത്താ തലക്കെട്ടില്‍, ചന്ദ്രനിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര എന്നിങ്ങനെയായിരുന്നു തിരയലുകള്‍.

വാട്ട് ഈസ് എന്ന് തുടങ്ങുന്ന സെര്‍ച്ച് ക്വറികള്‍ ഏറെയും ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ടതായിരുന്നു. ബഹുരാഷ്ട്ര കൂട്ടായ്മയെക്കുറിച്ചുള്ള ആളുകളുടെ ജിജ്ഞാസ തുറന്നുകാട്ടുന്നതായിരുന്നു ജി20 ടാഗിലെ തിരയലുകള്‍. കൂടാതെ, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, സിവില്‍ കോഡ് ചര്‍ച്ചകള്‍ തുടങ്ങിയ ദേശീയസംഭവങ്ങളിലും ഇസ്രായേല്‍ ആക്രമണം, തുര്‍ക്കി ഭൂകമ്പം എന്നിങ്ങനെ ആഗോള വാര്‍ത്തകളിലും ആളുകള്‍ താല്പര്യം പ്രകടിപ്പിച്ചു.

എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറിയെ കുറിച്ചും മണിപ്പൂര്‍, ഒഡീഷ ട്രെയിന്‍ അപകടം എന്നിവയും ഗൂഗിള്‍ സെര്‍ച്ച് ഹിറ്റുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൗ ടു ടാഗില്‍ പതിവുപോലെ ചര്‍മസംരക്ഷണവും മുടിയുടെ ആരോഗ്യസംരക്ഷവും പോലെയുള്ള സൗന്ദര്യ വര്‍ധക ടൈപ്പുകളായിരുന്നു ആളുകള്‍ക്ക് ആവശ്യം. സൂര്യാഘാതം തടയുന്നത് മുതല്‍ തൊട്ടടുത്തുള്ള ജിമ്മിന്റെ വഴിയന്വേഷിച്ച് എത്തിയവരും കൂട്ടത്തില്‍ മുന്നിലുണ്ട്. എങ്ങനെ യൂട്യൂബില്‍ 5K സബ്‌സ്‌ക്രൈബേര്‍സ് നേടാം എന്ന തിരയല്‍ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍ ഇക്കോസിസ്റ്റത്തിന്റെ വികസനത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.

 

2023ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞെത് പ്രധാനമായും ഇവയൊക്കെയാണ്

Share

Leave a Reply

Your email address will not be published. Required fields are marked *