വയനാട്ടിലെ നരഭോജി കടുവയെ പിടിക്കാനുള്ള ഉത്തരവിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യ ജീവനാണ് നഷ്ടമായതെന്നും അത് എങ്ങനെ കുറച്ചുകാണുമെന്നും ചോദിച്ച കോടതി ഹര്‍ജിക്കാരന്25,000 രൂപ പിഴയും ചുമത്തി.കഴിഞ്ഞ ദിവസമാണ് വയനാട് വാകേരിയില്‍ പുല്ലരിയാന്‍ ഇറങ്ങിയ കര്‍ഷകനെ കടുവ കൊന്നത്. തുടര്‍ന്ന് കടുവയെ പിടികൂടാന്‍ ഉത്തരവായെങ്കിലും തിരച്ചിലില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ വാകേരിയിലെ കോഴിഫാമിനടുത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിഫാമിലെ ജീവനക്കാരാണ് ഫാമിന്റെ കമ്പിവലകള്‍ തകര്‍ന്ന് കിടക്കുന്നതും കാല്‍പാടുകളും കണ്ടെത്തി നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
നഷ്ടമായത് മനുഷ്യ ജീവന്‍;
ഹര്‍ജിക്ക് പിഴ