അഞ്ചാം ദിവസവും സ്വര്‍ണം താഴേക്ക്

അഞ്ചാം ദിവസവും സ്വര്‍ണം താഴേക്ക്

സ്വര്‍ണം വാങ്ങാന്‍ ഒന്നര ആഴ്ച കാത്തിരുന്നവരാണെങ്കില്‍ പവന് 1,700 രൂപയിലധികം ലാഭമാണ് ഉണ്ടാകുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കും സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വാസം നല്‍കിയുള്ള വ്യാപാരത്തിലാണ് നിലവില്‍ സ്വര്‍ണം. തുടര്‍ച്ചയായി ഇടിവ് തുടങ്ങിയതോടെ മൂന്ന് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണ വില പോയി.

ബുധനാഴ്ച കേരള വിപണിയില്‍ പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,665 രൂപയിലാണ് സ്വര്‍ണ വില.തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്നതോടെ സ്വര്‍ണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി.

1,760 രൂപ കുറഞ്ഞു

ഡിസംബര്‍ നാലിന് സ്വര്‍ണാഭരണം വാങ്ങാന്‍ പോയിരുന്നെങ്കില്‍ പവന് 47,080 രൂപ നല്‍കേണ്ടി വന്നേനെ. അതോടൊപ്പം പണിക്കൂലിയും മറ്റു ചാര്‍ജുകളും സഹിതം ഒരു പവന് ചുരുങ്ങിയത് 50,000 രൂപയെങ്കിലും കാണണം. ഡിസംബര്‍ 13 ന് സ്വര്‍ണ വില പവന് 45,320 രൂപയിലേക്ക് എത്തിയത്. ഈ സമയത്തിനിടയില്‍ സ്വര്‍ണ വില സര്‍വകാല ഉയരത്തിലും മാസത്തിലെ താഴ്ന്ന നിലവാരത്തിലും എത്തി. ഡിസംബര്‍ നാലിലെ വിലയിലും ബുധനാഴ്ചയിലെ വിലയുമായി താരതമ്യം ചെയ്താല്‍ വ്യത്യാസം 1,760 രൂപയാണ്. കഴിഞ്ഞയാഴ്ച മുതല്‍ സ്വര്‍ണ വിലയില്‍ ഇടിവിന്റെ സമയമാണ്. സര്‍വകാല ഉയരത്തിലെത്തിയ ശേഷം ചൊവ്വാഴ്ച 800 രൂപ പവന് കുറഞ്ഞു.

ബുധനാഴ്ച 320 രൂപ കുറഞ്ഞ് 45,960 ലേക്ക് വന്ന സ്വര്‍ണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരിയ തോതില്‍ മുന്നേറി. ശനിയാഴ്ച 440 രൂപ കുറഞ്ഞാണ് ഇപ്പോഴുള്ള ഇടിവിന് തുടക്കമിട്ടത്. 45,720 രൂപയിലായിരുന്നു ശനിയാഴ്ചയിലെ സ്വര്‍ണ വില. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോള്‍ 160 രൂപ കുറഞ്ഞ് 45,560 രൂപയിലേക്ക് സ്വര്‍ണ വില താഴ്ന്നു. ചൊവ്വാഴ്ച വീണ്ടും 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്കാണ് സ്വര്‍ണ വില എത്തിയത്.

 

അഞ്ചാം ദിവസവും സ്വര്‍ണം താഴേക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *