ലക്ഷദ്വീപില്‍ വിദ്യാഭ്യാസ പരിഷ്‌കരണം; 2024-2025 അധ്യയന വര്‍ഷം മലയാളം മീഡിയം ഒഴിവാക്കും

ലക്ഷദ്വീപില്‍ വിദ്യാഭ്യാസ പരിഷ്‌കരണം; 2024-2025 അധ്യയന വര്‍ഷം മലയാളം മീഡിയം ഒഴിവാക്കും

ലക്ഷദ്വീപില്‍ 2024-2025 അധ്യയന വര്‍ഷം മുതല്‍ മലയാളം മീഡിയം ഒഴിവാക്കും. എസ്സിഇആര്‍ടി മലയാളം സിലബസ് സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ പരിഷ്‌ക്കരണം നടപ്പാകുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ഒന്‍പത്, പത്ത് ക്ലാസുകളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മാറ്റം നടപ്പിലാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും, മത്സര പരീക്ഷകളിലും വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് സിലബസ് മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വിദ്യാഭ്യാസ ബോര്‍ഡിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റിലാണ് ദ്വീപിലെ സ്‌കൂളുകളില്‍ പുതിയ യൂണിഫോം മാതൃക അവതരിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയത്. യൂണിഫോം രീതി കൃത്യമായി വിദ്യാര്‍ഥികള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ നീര്‍ദേശിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരുന്നു.ഘട്ടം ഘട്ടമായുള്ള തുടര്‍നടപടിക്കായിരുന്നു നിര്‍ദേശം. വിദ്യാര്‍ഥിക്ക് ബോധവത്കരണം, പിന്നീട് രക്ഷിതാക്കള്‍ക്ക് കത്ത് മുഖേനയുള്ള നിര്‍ദേശം, വിട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്കരണം എന്നിവയാണ് ആദ്യ ഘട്ടം. പിന്നീടും ലംഘനം തുടരുകയാണെങ്കില്‍ പ്രവേശനവിലക്ക് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ഉത്തരവില്‍ പറയുന്നത്.

 

 

 

ലക്ഷദ്വീപില്‍ വിദ്യാഭ്യാസ പരിഷ്‌കരണം; 2024-2025 അധ്യയന വര്‍ഷം
മലയാളം മീഡിയം ഒഴിവാക്കും

Share

Leave a Reply

Your email address will not be published. Required fields are marked *