സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വവ്ഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.നവകേരള സദസില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം കാണുന്നില്ല. യാത്രയുടെ ഉദ്ദേശമെന്താണെന്നും ഗവര്‍ണര്‍ ചോദിച്ചു. തമാശയ്ക്ക് നടത്തുന്ന യാത്രയാണോയിത്? ഒരു സ്ഥലത്തേക്ക് ചെന്നാല്‍ അവിടെയുള്ള പ്രശ്‌നത്തിന് പരിഹാരം അപ്പോള്‍ തന്നെ കണ്ടെത്തേണ്ടതുണ്ടെന്നും പിന്നത്തേക്ക് മാറ്റിവയ്ക്കുകയല്ല ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന്് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ബോധിപ്പിച്ചതിനര്‍ത്ഥം സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ധനസ്ഥിതിയിലല്ലെന്നാണ്. പെന്‍ഷന്‍ നല്‍കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച വരുന്നു. പെന്‍ഷന്‍ മുടങ്ങുമ്പോഴും പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന് തടസങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ അഭിവൃദ്ധി ലോട്ടറിയിലൂടെയും മദ്യ വില്‍പനയിലൂടെയും ഉണ്ടായതല്ല. മറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഭാവനകളാണ്. അതാണ് കേരളത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

സെനറ്റിലേക്ക് താന്‍ നിയമിച്ച അംഗങ്ങളുടെ ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തതിന്റെ കാരണം അറിയില്ലെന്നും പട്ടികയിലെ നാലുപേരുടെ നിയമനം മാത്രമേ മരവിപ്പിച്ചിട്ടുള്ളൂവെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. തന്റെ വിവേചനാധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ നയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *