ഈ മാസം 14 മുതല്‍ 27 വരെ ഉള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി.
പത്തനംതിട്ട: സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. തീര്‍ഥാടകര്‍ക്ക് ദര്‍ശനം സുഗമമായി നടത്താന്‍ സാധിക്കുന്നതായും റിപ്പോര്‍ട്ട്. ശബരിമലയില്‍ ഈ മാസം 14 മുതല്‍ 27 വരെ ഉള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അധികനേരം കാത്തുനില്‍ക്കാതെ തന്നെ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങാന്‍ തീര്‍ത്ഥാടകര്‍ക്കാകുന്നുണ്ട്. നിലയ്ക്കലിലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. തീര്‍ത്ഥാടകരുടെ വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. ഇതോടെ എരുമേലി, ഇലവുങ്കല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പൂര്‍ണ്ണമായി ഒഴിവാക്കി.മണ്ഡല പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുന്‍പായി ഇരുപത്തിയേഴാം തീയതിയും ഇന്നും മാത്രം സ്ലോട്ടുകള്‍. ഇന്ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 77 , 538 ആയി. ഇന്നലെ 90, 889 പേരാണ് പതിനെട്ടാം പടി കയറിയത്.
ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ഇന്നലെ കിലോമീറ്ററുകളളോളം വാഹനങ്ങളുടെ ക്യു രൂപപ്പെട്ടത് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കിയിരുന്നു.
ഇന്നലെ ചൊവ്വാഴ്ച 88,000 ഭക്തരാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. മണിക്കൂറില്‍ 4000നു മുകളില്‍ ആളുകളെ കയറ്റാന്‍ തുടങ്ങിയതോടെയാണ് എണ്ണം ഇത്രയും ഉയര്‍ന്നത്. അതേസമയം മുന്‍ ദിവസങ്ങളിലേതിന് സമാനമായി സ്‌പോട്ട് ബുക്കിങ് ഉള്‍പ്പെടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. പമ്പ മുതല്‍ ആളുകളെ പോലീസ് നിയന്ത്രിച്ചാണ് മലകയറാന്‍ അനുവദിക്കുന്നത്. ഇന്നലെ തമിഴ്നാട് സ്വദേശിയായ തീര്‍ത്ഥാടകന്‍ സന്നിധാനത്ത് വെച്ച് ഹൃദയഘാതം മൂലം മരിച്ചിരുന്നു.
സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം