പോര്‍ട്ടബിള്‍ കമ്പ്യൂട്ടറായ ലാപ്‌ടോപ് ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ്. പ്രൊഫഷണല്‍ മേഖലയില്‍ ലാപ്‌ടോപിന്റെ പ്രാധാന്യം ഒഴിച്ചുകൂടാനാവാത്തതാണ്. വ്യക്തികളെ വിദൂരമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയും കാര്യക്ഷമത വളര്‍ത്തുകയും ചെയ്യുന്നു.
എന്നാല്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. എങ്ങനെയാണ് സാങ്കേതിക വിദ്യ പ്രത്യേകിച്ച് ലാപ്‌ടോപുകളുടെ ഉപയോഗം ആരോഗ്യത്തിന് വില്ലനാകുന്നത്? ഇന്ന് ലോകത്ത് ലാപ്‌ടോപ്പുകളുടെ പ്രാധാന്യം കേവലം സൗകര്യത്തിനപ്പുറം വ്യാപിച്ചതിനാല്‍ ആരോഗ്യത്തെ അപകടത്തിലാക്കാതെ ഫലപ്രദാമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ശ്രദ്ധേയമാണ്.
ലാപ്‌ടോപോ കമ്പ്യൂട്ടറോ മടിയില്‍ വെച്ച് ഉപയോഗിക്കുമ്പോള്‍ അതിന്റെ ചൂട് ചര്‍മ്മത്തിന് ദോഷം ചെയ്യും. സ്ഥിരം ഇങ്ങനെ ഉപയോഗിച്ചാല്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല ചര്‍മ്മ കാന്‍സറിനും കാരണമായേക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ സ്വകാര്യ ഭാഗങ്ങളില്‍ മറ്റു തരത്തിലുള്ള കാന്‍സറിനും ഇടവരുത്തുന്നുണ്ട്.
മടിയില്‍ വെച്ച് ലാപ്‌ടോപ് ഉപയോഗിക്കുന്നത് കാരണം മുതുകിനും കഴുത്തിനും വേദന അനുഭവപ്പെടാം. ഒരു പരിഹാരമായി ലാപ് ടോപ് ഉപയോഗിക്കുമ്പോള്‍ മേശയിലോ സ്റ്റന്റിലോ വെച്ച് ഉപയോഗിക്കുക.
ഉറങ്ങുന്നതിന് മുമ്പുള്ള ലാപ്‌ടോപ് ഉപയോഗം ഉറക്കം നഷ്ടപ്പെടാന്‍ കാരണമായോക്കാം. കൂടുതലായി ലാപ്‌ടോപുകളുപയോഗിക്കുന്ന സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതിന് കാരണ മാകുന്നു. കൂടാതെ കൂടുതലായി ഉപയോഗിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. മുഖത്തിന്റെ രൂപമാറ്റത്തിനും മടിയില്‍ വെച്ച് അമിതമായി ലാപ്‌ടോപ് ഉപയോഗിക്കുന്നത് കാരണമാകുന്നു.
തീര്‍ച്ചയായും ഗുണങ്ങളേക്കാള്‍ ഏറെ ശാരീരിക ദോഷങ്ങളും ഇത്തരം ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുമെന്നത് ഏറെ ശ്രദ്ധിക്കേണ്ടതു തന്നെയാണ്.അധിക സുരക്ഷക്കായി വേണമെങ്കില്‍, ഒരു ലാപ്ടോപ്പ് ഷീല്‍ഡ് ഉപയോഗിക്കാം.