പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. സംസ്ഥാനത്താകെ 225 ഒഴിവുകളാണുള്ളത്. പട്ടികജാതി വികസനവകുപ്പിന്റെ പരിശീലനപദ്ധതിയായി ഒരുവര്‍ഷത്തേക്കാണ് നിയമനം. രണ്ടുവര്‍ഷംവരെ നീട്ടാന്‍ സാധ്യതയുണ്ട്.. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
ഒഴിവുകള്‍: പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലാ ഓഫീസുകളില്‍ മൂന്നുവീതം, ഗവ. പ്ലീഡര്‍ ഓഫീസുകളില്‍ ഒന്നുവീതം. മറ്റ് 10 ജില്ലകളിലെ ജില്ലാ ഓഫീസുകളില്‍ രണ്ടുവീതവും ഗവ. പ്ലീഡര്‍ ഓഫീസുകളില്‍ ഒന്നുവീതവും. ബ്ലോക്ക്/നഗരസഭാ ഓഫീസുകളില്‍ 169. ഡയറക്ടറേറ്റില്‍ 10.
യോഗ്യത: ബിരുദം, ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി. അംഗീകൃത കംപ്യൂട്ടര്‍ കോഴ്സ്. പ്രായം: 21-35. ഓണറേറിയം: 10,000 രൂപ.
ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. പ്രത്യേക അപേക്ഷാഫോമുണ്ട്. ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാധുവായ എംപ്ലോയ്മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവസഹിതമാണ് അപേക്ഷിക്കേണ്ടത്. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങള്‍ക്ക്: 0471 2737100, 2994717. അവസാനതീയതി: ഡിസംബര്‍ 23.