കോഴിക്കോട്: മറ്റൊരു വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നതിനായി മുസ്ലിം പിന്നോക്ക വിഭാഗത്തിന്റെ സംവരണം രണ്ടു ശതമാനം എടുത്ത് മാറ്റരുതെന്ന് സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും 2019 മുതല്‍ ലഭിക്കാനുള്ള ഡി.എ കുടിശ്ശികയും പിടിച്ചുവെച്ച പെന്‍ഷന്‍ കുടിശ്ശികയും അടിയന്തിരമായി വിതരണം ചെയ്യുക സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുനടപ്പിലാക്കിയ മെഡിസെപി ലെ അപാകതകള്‍ പരിഹരിക്കുക, അവശജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ താമസം വരുത്താതെ വിതരണം ചെയ്യുക, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, പൊതുവിതരണ മേഖലയിലെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.എല്‍ ജില്ലാ പ്രസിഡണ്ട് ടിപിഎം തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.വി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ സുബൈര്‍ നെല്ലൂളി നന്ദിയും പറഞ്ഞു. കെ.എസ്.പി.എള്‍ ജില്ലാ നേതാക്കളായ ടി.സി അബ്ദുല്‍ ഖാദര്‍, മുഹമ്മദാലി നങ്ങാറയില്‍, എ.പി ഹുസൈന്‍ ഹാജി, ഇ.എ ബഷീര്‍ ചെറുവണ്ണൂര്‍, അബ്ദുല്‍കരീം കോച്ചേരി, ഷംസുദ്ദീന്‍ മാസ്റ്റര്‍, കെ.ടി അഹമ്മദ് മാസ്റ്റര്‍, എം.ടി അബ്ദുല്‍ ഖാദര്‍, ദാവൂദ് ഖാന്‍, ഇബ്രാഹിം പുനത്തില്‍, റസാക്ക് പനച്ചിങ്ങല്‍, എന്‍.സി അബ്ദുല്‍ ഖാദര്‍, ഹമീദ് പൂവ്വാട്ട്, വി.സി ഹമീദ് മാസ്റ്റര്‍, ടി അലിയ്യ്, ഇ മോയിന്‍ മാസ്റ്റര്‍, അബ്ദുല്‍ ബര്‍റ് സംസാരിച്ചു.