ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറണം: ജിയോ ബേബി

ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറണം: ജിയോ ബേബി

ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകള്‍ മാറ്റിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ നടന്ന മീറ്റ് ദ ഡയറക്ടറില്‍ അദ്ദേഹം പറഞ്ഞു.സിനിമയെ സാംസ്‌കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയന്‍ നിര്‍മ്മാതാവ് ഇനാന്‍ ഷാ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേഖലയിലുള്ളവരുമായി പ്രവര്‍ത്തിച്ചതിലൂടെ തന്റെ രാജ്യമായ ഇറാന്റെ സാംസ്‌കാരിക പൈതൃകം അതിര്‍ത്തികള്‍ക്കതീതമായി ഉയര്‍ത്തിക്കാട്ടാനായതായും അദ്ദേഹം പറഞ്ഞു . മുഖ്യധാര ചിത്രങ്ങള്‍ക്ക് മെക്‌സിക്കന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് മെക്‌സിക്കന്‍ സംവിധായകന്‍ ഡീഗോ ഡെല്‍ റിയോ പറഞ്ഞു.സംവിധായകന്‍ ഫാസില്‍ റസാഖ്,റിനോഷന്‍ എന്നിവരും പങ്കെടുത്തു. എ. മീര സാഹിബ് മോഡറേറ്ററായിരുന്നു.

 

 

ക്വിയര്‍ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറണം: ജിയോ ബേബി

 

Share

Leave a Reply

Your email address will not be published. Required fields are marked *