ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

ജയ്പുര്‍: രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മയെ തിരഞ്ഞെടുത്തു. ദീപാാകുമാരിയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തു.ബിജെപിയിലെ വസുന്ധര രാജെ സിന്ധ്യ യെ തഴഞ്ഞാണ് ആദ്യ തവണ എംഎല്‍എ ആയിട്ടുള്ള ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.

മുഖമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുന്‍നിര നേതാക്കളെ തള്ളി പുതിയൊരു നേതാവിനെ അവതരിപ്പിച്ച ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലും ശൈലി ബിജെപി രാജസ്ഥാനിലും ആവര്‍ത്തിച്ചു. ഛത്തീസ്ഗഢില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാനിലെ മുഖ്യമന്ത്രി ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നാണ്.

ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദീപാകുമാരി ജയ്പുര്‍നഗരത്തില്‍തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്.

 

 

 

ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *