ഐഫോണില്‍ പുതിയ ഐഒഎസ് 17.2 അപ്ഡേറ്റുമായി ആപ്പിള്‍ എത്തുന്നു. ബഗ്ഗുകളും, മറ്റ് പ്രശ്നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. . പുതിയ അപ്ഡേറ്റിലൂടെ ഐഫോണ്‍ 15, 15 പ്രോ മാക്സ് ഫോണുകളില്‍ സ്പെഷ്യല്‍ വീഡിയോ റെക്കോര്‍ഡിങ്, 3ഡി വീഡിയോകള്‍ ചിത്രീകരിക്കാനുള്ള സൗകര്യം എന്നിവ ലഭിക്കും. ഇത് വരാനിരിക്കുന്ന വിഷന്‍ പ്രോ വിആര്‍ ഹെഡ്സെറ്റിലും പ്രവര്‍ത്തിക്കും.
ഐഫോണ്‍ 15 പ്രോ സീരീസില്‍ പുതിയ ജേണല്‍ ആപ്പ്, സ്പേഷ്യല്‍ വീഡിയോ കാപ്ചര്‍ എന്നിവയും അപ്ഡേറ്റ് ചെയ്ത വെതര്‍ ആപ്പും, മെസേജസ് ആപ്പും അവതരിപ്പിച്ചു. നിലവില്‍ 17.1.2 ഉപയോഗിക്കുന്നവര്‍ക്ക് 1.5 ജിബി ആണ് അപ്ഡേറ്റ് സൈസ്.
പ്രധാന ക്യാമറയിലൂടെയും അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയിലൂടെയും ഒരേസമയം ദൃശ്യങ്ങള്‍ പകര്‍ത്തുകയും ലിഡാര്‍ സെന്‍സറിന്റെ സഹായത്തോടെ അവയെ കൂട്ടിച്ചേര്‍ത്ത് 3ഡി വീഡിയോ ആക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഈ ത്രീഡി വീഡിയോകള്‍ പകര്‍ത്താനല്ലാതെ ഐഫോണില്‍ തന്നെ കാണാന്‍ സാധിക്കുകയില്ല. അതിന് വിആര്‍ ഹെഡ്സെറ്റ് പോലെ മറ്റ് ഉപകരണങ്ങള്‍ വേണ്ടിവരും.
ഐഫോണിലെ ടെലിഫോട്ടോ ലെന്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതിനോടൊപ്പം ഇതില്‍ കുറഞ്ഞ സമയത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും. ഐഫോണ്‍ 15 പ്രോയിലെ പുതിയ ആക്ഷന്‍ ബട്ടനില്‍ കൂടുതല്‍ സൗകര്യങ്ങളും ലഭിക്കും.
പുതിയ അപ്ഡേറ്റിനൊപ്പമുള്ള ജേണല്‍ ആപ്പ് ഈ വര്‍ഷത്തെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഗ്രസില്‍ വെച്ചാണ് ആദ്യം അവതരിപ്പിച്ചത്. 17.2 അപ്ഡേറ്റ് പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ജേണല്‍ ആപ്പ് ലഭിക്കും.
17.2 അപ്ഡേറ്റിലൂടെ ഐഫോണ്‍ 13, ഐഫോണ്‍ 14, ഐഫോണ്‍ 15 സീരീസ് ഫോണുകളില്‍ ക്യുഐ2 വയര്‍ലെസ് ചാര്‍ജിങ് സ്റ്റാന്റേര്‍ഡ് വഴി ഈ ഫോണുകള്‍ 15 വാട്ട് വരെ മാഗ് സേഫ് അല്ലാത്ത അംഗീകൃത വയര്‍ലെസ് ചാര്‍ജറുകള്‍ ഉപയോഗിച്ച് അതിവേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഐഫോണ്‍ എക്സ്എസ് സീരീസ്, ഐഫോണ്‍ 11 സീരീസ്, ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 14 സീരീസ്, ഐഫോണ്‍ 15 സീരീസ് തുടങ്ങി ഐഒഎസ് 17 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഐഒഎസ് 17.2 അപ്ഡേറ്റ് ലഭിക്കും.