ക്രിസ്മസിന് പ്രധാന ഇനമാണ് മുന്തിരി വൈന്‍. ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വൈനും ഇതു തന്നെ. വീട്ടില്‍ തന്നെ മുന്തിരി വൈന്‍ ഉണ്ടാക്കാം
ചേരുവകള്‍
കറുത്തമുന്തിരി- ഒരു കിലോ
വെള്ളം, തിളപ്പിച്ച ശേഷം തണുപ്പിച്ചത്- ഒരു ലിറ്റര്‍
പഞ്ചസാര- 750 ഗ്രാം
യീസ്റ്റ്- ഒരു ടീസ്പൂണ്‍
ഗോതമ്പ്- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അടര്‍ത്തി എടുത്ത മുന്തിരി നന്നായി കഴുകി വൃത്തിയാക്കുക. ഒരു മണ്‍ഭരണിയോ ഗ്ലാസ് ജാറോ എടുത്ത് അതിലേക്ക് മുന്തിരി നന്നായി ഉടച്ച ശേഷം ഇടുക. ഇതിലേക്ക് വെള്ളം, യീസ്റ്റ്, പഞ്ചസാര, ഗോതമ്പ് എന്നിവ ചേര്‍ത്ത് തടികൊണ്ടുള്ള സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഇളക്കുക. വായു കടക്കാത്ത വിധം അടച്ച് വെളിച്ചം കയറാത്ത സ്ഥലത്ത് ഒരാഴ്ച വയ്ക്കാം. ശേഷം തുറന്ന് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക. 15 മുതല്‍ 20 ദിവസം വരെ ഇത് ആവര്‍ത്തിക്കണം. ശേഷം തുറന്ന് മുന്തിരി നീര് അരിച്ചെടുക്കാം.