മുംബൈ: കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് വീണ്ടും വിലക്ക്. റഫറിമാരെ വിമര്‍ശിച്ചതിനാണ് വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് ഒരു മത്സരത്തില്‍ വിലക്കും 50,000 രൂപ പിഴയും ചുമത്തിയത്. ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിന് ശേഷമാണ് റഫറിമാര്‍ക്കെതിരെ വുകോമനോവിച്ച് വിമര്‍ശനമുന്നയിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ട് പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാര്‍ത്താസമ്മേളനത്തില്‍ വുകോമനോവിച്ച് പറഞ്ഞത്. ഇതിനെതിരെയാണ് നടപടി.
ഈ മാസം 14ന് പഞ്ചാബ് എഫ്.സിക്ക് എതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുകോമനോവിച്ചിന് നഷ്ടമാവും. മത്സരത്തിന്റെ തലേന്നുള്ള വാര്‍ത്താസമ്മേളനത്തിലും അദ്ദേഹത്തിന് പങ്കെടുക്കാനാകില്ല. മാത്രമല്ല, മത്സരദിവസം ടീമിനൊപ്പം ചേരാനുമാവില്ല.
റഫറിമാരെ വിമര്‍ശിച്ചതിന് വുകോമനോവിച്ചിന് വീണ്ടും വിലക്ക്