കേരള കരിയര്‍ ക്വിസ്സിന് തിരശ്ശീല ഉയരുന്നു

കേരള കരിയര്‍ ക്വിസ്സിന് തിരശ്ശീല ഉയരുന്നു

കോഴിക്കോട്: ബിരുദ വിദ്യാര്‍ത്ഥികളില്‍ മികച്ച കരിയര്‍ അവബോധം സൃഷ്ടിക്കുക, എന്ന ലക്ഷ്യത്തോടെ ‘യെസ് ഇന്ത്യ’ നടത്തിവരുന്ന ഡോ.കെ എം അബൂബക്കര്‍ മെമ്മോറിയല്‍ അഖില കേരള കരിയര്‍ ക്വിസ്സിന്റെ അഞ്ചാം പതിപ്പിന് തുടക്കം കുറിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 16 ന് ഓണ്‍ലൈനായി നടക്കും.
കേരളത്തിലെ അംഗീകൃത സര്‍വകലാശാലകള്‍ക്ക് കീഴില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് അതത് ബിരുദപഠനം നടത്തുന്ന കോളേജിലെ നടത്തുന്ന കരിയര്‍ അംബാസിഡര്‍മാര്‍ വഴിയും +91 97469 65220, +91 85890 22979 എന്നീ നമ്പറുകളില്‍ നേരിട്ട് ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാം.
വിദ്യാര്‍ത്ഥികളുടെ കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികൂട്ടായ്മയാണ് യെസ് ഇന്ത്യ.

 

Share

Leave a Reply

Your email address will not be published. Required fields are marked *