ജമ്മുകശ്മീരിന്റെ പ്രത്യേക പദവി; കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മോദി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി; കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മോദി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീര്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനം എന്നായിരുന്നു സുപ്രീം കോടതി വിധി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.

ചരിത്രപരവും പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് വിധിയെന്ന്പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇന്ത്യക്കാരെന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടതിവിധിയെന്നും മോദി പറഞ്ഞു.

നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ആര്‍ട്ടിക്കിള്‍ 370 മൂലം ദുരിതമനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ക്ക് പുരോഗതിയുടെ ഫലങ്ങള്‍ എത്തിക്കുന്നതിനുവേണ്ടിയായിരുന്നു സര്‍ക്കാരിന്റെ നടപടി. നിയമപരമായ ഒരു കോടതിവിധി മാത്രമല്ല ഇന്നത്തേത്. ഇത് പ്രത്യാശയുടെ വെളിച്ചമാണ്, ശോഭനമായ ഭാവിയേക്കുറിച്ചുള്ള വാഗ്ദാനമാണ്, കൂടുതല്‍ ശക്തവും ഐക്യമുള്ളതുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ തെളിവാണെന്നും മോദി തന്റെ കുറിപ്പില്‍ പറഞ്ഞു.

ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിധിയില്‍ പറയുന്നു. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി; കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മോദി

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *