എറണാകുളം ഓടക്കാലിയില്‍ മുഖ്യമന്ത്രിപിണറായി വിജയന്റെ വാഹനത്തിനെതിരെ ഷൂ എറിഞ്ഞ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രവര്‍ത്തകരായ ദേവകുമാര്‍, ജിബിന്‍, ജെയ്ഡന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം കെ.സ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല. പെരുമ്പാവൂരിലും കുറുപ്പംപടിയിലും നവകേരള സദസ് ബസിനു നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
കോതമംഗലത്ത് മുഖ്യമന്ത്രിയുടെ ബസിന് നേരെ മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ പെരുനപാവൂരില്‍ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തു.ഷൂ എറിഞ്ഞ നടപടിയെ പിന്നീട് പൊതുയോഗത്തില്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരുമെന്നും അന്നേരം വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നവകേരള ബസിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്