മധ്യപ്രദേശിനെ ഇനി മോഹന്‍ യാദവ് നയിക്കും. മോഹന്‍ യാദവിനെ നിയസഭാകക്ഷി നേതാവായി ഇന്നുചേര്‍ന്ന എംഎല്‍എമാരുടെ യോഗം തിരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞാണ് പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതെയായിരുന്നു ബിജെപി മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. 15 വര്‍ഷത്തിലധികം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനോടുള്ള കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രകടമായിരുന്നതുകൊണ്ടുതന്നെ ആരാകും പുതിയ മുഖ്യമന്ത്രി എന്ന ചോദ്യവും നിലനിന്നിരുന്നു.
ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് മോഹന്‍ യാദവ്.ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, പാര്‍ട്ടി ഒബിസി മോര്‍ച്ച പ്രസിഡന്റ് കെ ലക്ഷ്മണ്, പാര്‍ട്ടി ദേശീയ സെക്രട്ടറി ആശാ ലക്ര എന്നിവരുള്‍പ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
2013ലാണ് ആദ്യമായി മോഹന്‍ യാദവ് ഉജ്ജയിന്‍ എം എല്‍ എ ആയി നിയമസഭയിലെത്തുന്നത്. പിന്നീട് 2018ലും ഇതേ സീറ്റില്‍നിന്ന് വിജയിച്ചു. 2020ല്‍ ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയിലെ ക്യാബിനറ്റ് അംഗമായിരുന്നു അദ്ദേഹം.
മോഹന്‍ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി