തിരുവനന്തപുരം: ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോക്ക് പെപ്പര്‍ പുരസ്‌കാരം ലഭിച്ചു. ദക്ഷിണേന്ത്യയിലെ പരസ്യ, ബ്രാന്‍ഡിംഗ് ഏജന്‍സികള്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ലോകത്താകെ പിന്തുടരുന്ന അഞ്ച് ആര്‍ (Refuse,Reduce,Reuse,Repurpose,Recycle) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ലോഗോ രൂപകല്പന ചെയ്തിട്ടുള്ളത്. കോണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന്‍ ആണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കോണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന്‍ തിരുവനന്തപുരം റീജ്യണ്‍ മേധാവി വിനോദ് രാജശേഖര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ലോക ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2400കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക.
Kerala Solid Waste Management Project Logo Award