കാനത്തിന്റെ പിന്‍ഗാമി ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

കാനത്തിന്റെ പിന്‍ഗാമി ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്. ഡി.രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ ഏകകണ്ഠമായ തീരുമാനമാണിത്. നിലവില്‍ താത്കാലികമായാണ് ചുമതല കൈമാറിയിരിക്കുന്നത്. തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കാനത്തിന്റെ ആഗ്രഹംകൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് സംസ്ഥാന ഘടകത്തിന്റെ ചുമതല നല്‍കിയതെന്നതിനാല്‍ സെക്രട്ടറിസ്ഥാനത്തേക്ക് മറ്റൊരുപേര് ഉയര്‍ന്നുവരാന്‍ ഇടയില്ല.
16, 17 തീയതികളില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായംകൂടി പരിഗണിച്ചാകും തീരുമാനം.ബിനോയിയെ സെക്രട്ടറിയാക്കുന്നതിനാണ് സംസ്ഥാനഘടകത്തിലും മുന്‍തൂക്കം. ആറുമാസത്തിനകം അദ്ദേഹം എം.പി. കാലാവധി പൂര്‍ത്തിയാക്കും.

 

 

 

 

കാനത്തിന്റെ പിന്‍ഗാമി ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

 

 

Share

Leave a Reply

Your email address will not be published. Required fields are marked *