പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമും കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററും നടത്തുന്ന മിതം 2.0 ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ പരിപാടിക്ക് തുടക്കമായി. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് ഗേള്‍സ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുവാന്‍ ഊര്‍ജ്ജ സംരക്ഷണ റാലിയും, പ്രതിജ്ഞയും സംഘടിപ്പിച്ചു. മുഖദാര്‍ അങ്ങാടിയില്‍ വച്ച് നടന്ന പരിപാടിയില്‍ ബീച്ച് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സന്തോഷ് കുമാര്‍ വി പി ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജ കാര്യക്ഷമത വീട്ടില്‍ നിന്നും ആരംഭിക്കുക, ഭാവി തലമുറക്ക് വേണ്ടി ഊര്‍ജ്ജം സംരക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ നല്‍കി. വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ശ്രീദേവി പി എം പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഇസ്ഹാഖ് കെ വി,കെഎസ്ഇബി സബ് എന്‍ജിനീയര്‍ രജീഷ് കുമാര്‍, ഇ.ടി ബ്രിജേഷ്, അനില്‍കുമാര്‍, അബ്ദുസലീം, പ്രജീഷ്, ആദിത് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തസ്‌നിം റഹ്‌മാന്‍ നന്ദി പറഞ്ഞു.
ഊര്‍ജ്ജ സംരക്ഷണ യജ്ഞം