ആവ്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തുഞ്ചന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പബ്ലിക്കേഷന്‍ ഡയറക്ടര്‍ റഹീം പുഴയോരത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം പി നസീമ ഉദ്ഘാടനം ചെയ്തു.അറുപത് കഥാകൃത്തുക്കളുടെ കഥാസമാഹാരം പുകച്ചൂട്ട് എഴുത്തുകാരനും ഗായകനുമായ ബഷീര്‍ സി.വിയും നൂറ്റിപ്പതിനൊന്ന് കവികളുടെ കവിതകള്‍ ഉള്‍പ്പെടുന്ന പ്രണയകവിതാ സമാഹാരം നീ എന്ന ഒരു വാക്കുമാത്രം ഗായകനും പട്ടുറുമാല്‍ ജഡ്ജുമായ ഫിറോസ് ബാബുവും പബ്ലിക്കേഷന്‍ ഡയറക്ടര്‍ ജുമൈല വരിക്കോടന്‍ രചിച്ച കടല്‍ കാണാക്കിളികള്‍ ചെറുകഥാ സമാഹാരം കവിയും കഥാകൃത്തുമായ എം റംഷാദ് അത്തോളിയും പ്രകാശനം ചെയ്തു. ഇയാസ് ചൂരല്‍മല ആശംസയര്‍പ്പിച്ചു.സാമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരുമായ ആന്‍ഷൈന്‍ തോമസ്, അഫ്‌സത്ത് ഹംസ, ഷാബി നൗഷാദ് എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എഡിറ്റര്‍ മീരാ ചന്ദ്രശേഖര്‍ എറണാകുളം, മൈമൂന നാട്ടുകല്‍, റസിയ മമ്പാട് എന്നിവര്‍ പുസ്തക പരിചയം നടത്തി. ജുമൈല വരിക്കോടന്‍ സ്വാഗതവും കൃഷ്ണലേഖ നന്ദിയും പറഞ്ഞു.
ആവ്യ പബ്ലിക്കേഷന്‍സ് മൂന്ന്
പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.