എഐഉപയോഗിച്ച് ഫോട്ടോകള്‍ നഗ്നമായി കാണിക്കുന്ന ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

എഐഉപയോഗിച്ച് ഫോട്ടോകള്‍ നഗ്നമായി കാണിക്കുന്ന ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് ഫോട്ടോകള്‍ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്താകമാനം ഡീപ് ഫെയ്ക്ക് വീഡിയോകളുടെ ആശങ്ക വര്‍ധിക്കുന്ന സമയത്താണ് ഇത്തരം നഗ്‌ന ആപ്പുകളുടെ ഭീഷണി. സെപ്റ്റംബറില്‍ മാത്രം 24 ദശലക്ഷം ആളുകള്‍ ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചതായി സോഷ്യല്‍ നെറ്റ്വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക വ്യക്തമാക്കി. ആളുകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കാമെന്ന ആശങ്കാജനകമായ ഭീഷണി നിലനില്‍ക്കുന്നതായും വിദഗ്ധര്‍ പറയുന്നു.മാര്‍ക്കറ്റിംഗിനായി ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്.

2023ന്റെ ആരംഭം മുതല്‍, X,Reddit എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വര്‍ദ്ധിച്ചതായി ഗവേഷകര്‍ പറഞ്ഞു. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്‌നമാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത്. ആര്‍ക്കും ആരുടെയും ചിത്രമെടുത്ത് നഗ്‌ന ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കാമെന്നതാണ് അവസ്ഥയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം അടങ്ങിയ പരസ്യങ്ങള്‍ കമ്പനി അനുവദിക്കുന്നില്ലെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. സംശയാസ്പദമായ പരസ്യങ്ങള്‍ അവലോകനം ചെയ്ത് നയങ്ങള്‍ ലംഘിക്കുന്നവ നീക്കം ചെയ്യുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് യുഎസ് ഗവണ്‍മെന്റ് നിയമവിരുദ്ധമാക്കുന്നു. നവംബറില്‍, നോര്‍ത്ത് കരോലിനയിലെ ഒരു ചൈല്‍ഡ് സൈക്യാട്രിസ്റ്റിനെ ഫോട്ടോകളില്‍ വസ്ത്രം അഴിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ചതിന് 40 വര്‍ഷം തടവിന് ശിക്ഷിച്ചു.

 

 

 

 

എഐഉപയോഗിച്ച് ഫോട്ടോകള്‍ നഗ്നമായി കാണിക്കുന്ന ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ജനപ്രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *