കാനത്തിന് തലസ്ഥാനം അന്ത്യാഞ്ജലിയര്‍പ്പിച്ചു

കാനത്തിന് തലസ്ഥാനം അന്ത്യാഞ്ജലിയര്‍പ്പിച്ചു

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം സി.പി.ഐ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ട് പോകും. നാളെ രാവിലെ 11 മണിക്ക് വാഴൂരിലെ വീട്ടില്‍ മൃതദേഹം സംസ്‌കരിക്കും.

മൃതദേഹത്തിന്റെ കൂടെ മകന്‍ സന്ദീപ് , മന്ത്രിമാരും എംഎല്‍എമാരും നേതാക്കളും  വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി.ആര്‍ അനില്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തി.സിപിഐയുടെയും എല്‍.ഡി.എഫിന്റെയും നേതാക്കളെല്ലാം തിരുവനന്തപുരത്തും കോട്ടയത്തുമായി പൊതുദര്‍ശനത്തിനെത്തിച്ചേരുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണ് കാനം രാജേന്ദ്രനെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അസുഖബാധിതനായി ചികിത്സയിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇടതുപക്ഷ മുന്നണിയേയും ഇടതുപക്ഷ സര്‍ക്കാരിനെയും നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ശക്തനായ നേതാവിനെയാണ് നഷ്ടമായത്. സര്‍ക്കാരിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

2015 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രറിയായിരുന്ന കാനം ആരോഗ്യ ,കാരണങ്ങളാല്‍ 3 മാസത്തെ അവധിയിലായിരുന്നു. അടുത്തിടെയുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് പ്രമേഹം കാരണം ഉണങ്ങിയിരുന്നില്ല. അണുബാധയെ തുടര്‍ന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.

 

 

 

 

 

 

കാനത്തിന് തലസ്ഥാനം അന്ത്യാഞ്ജലിയര്‍പ്പിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *