703 പേര്‍ക്ക് സര്‍ക്കാര്‍ ജോലി, 249 പേരുടെ നിയമനം ഉടന്‍
തിരുവനന്തപുരം: കായിക രംഗത്തെ പശ്ചാത്തല സൗകര്യ വികസനത്തില്‍ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന കേരളം കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ നിയമനം നല്‍കുന്നതിലും പുതിയ റെക്കോര്‍ഡിട്ടു. ഏഴു വര്‍ഷത്തിനിടെ 703 കായിക താരങ്ങള്‍ക്കാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വിവിധ വകുപ്പുകളിലായി നിയമനം നല്‍കിയത്. 249 പേര്‍ക്കു കൂടി നിയമം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇതിനു പുറമെയാണ് കെഎസ്ഇബിയിലേയും കേരള പൊലീസിലേയും സ്‌പോര്‍ട്‌സ് ക്വോട്ട നിയമനങ്ങള്‍. 2010-14 റാങ്ക് ലിസ്റ്റില്‍ നിന്ന് 65 പേര്‍ക്കും പൊലീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 31 പേര്‍ക്കും കെഎസ്ഇബിയില്‍ 27 പേര്‍ക്കും നിയമനം ലഭിച്ചു.
2015-19 കാലയളവിലെ സ്പോട്സ് ക്വാട്ട നിയമന നടപടികള്‍ പുരോഗമിച്ചു വരികയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഈ ലിസ്റ്റില്‍ നിന്ന് 249 പേര്‍ക്കാണ് നിയമനം ലഭിക്കുക. ഒരു തസ്തികയില്‍ പ്രത്യേക പരിഗണനയില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു. ഇതിനു പുറമെ പൊലീസിലും കെഎസ്ഇബിയിലും പുതിയ സ്പോട്സ് ക്വാട്ട നിയമനങ്ങളും നടക്കും.
2010-14ലെ 409 പേര്‍ ഉള്‍പ്പെട്ട സ്പോര്‍ട്സ് ക്വാട്ടയില്‍ റാങ്ക് ലിസ്റ്റ്‌സ് 2019 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു. ഒഴിവുള്ള 250 തസ്തികകളിലും നിയമനം നടത്തി. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, വെങ്കലം മെഡല്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ കായിക-യുവജനകാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് എല്‍ഡിസി തസ്തികയില്‍ നിയമനം നല്‍കി. 2015 ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയവരും ടീം ഇനത്തില്‍ സ്വര്‍ണം നേടിയവരുമായ 68 പേര്‍ക്ക് നേരത്തേ നിയമനം നല്‍കിയിരുന്നു.
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്‌ബോള്‍ ടീമിലെ 11 താരങ്ങള്‍ക്കും സര്‍ക്കാര്‍ എല്‍ഡിസി തസ്തികയില്‍ നിയമനം നല്‍കിയിട്ടുണ്ട്. കൂടാതെ പൊലീസില്‍ 137 പേര്‍ക്കും കെ എസ് ഇ ബിയില്‍ 34 പേര്‍ക്കും ജോലി നല്‍കി. ജീവിതം പ്രതിസന്ധിയിലായ ബിന്‍സി ജോര്‍ജ് എന്ന ക്രോസ്‌കണ്‍ട്രി താരത്തിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി നല്‍കി.അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു. പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള വരുമാനപരിധി 20,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
ഭാഷാ നിര്‍മ്മിതമായ ഒരു കലാ വസ്തുവാണ് സാഹിത്യമെന്നും സംസാരഭാഷയില്‍ നിന്ന് വ്യത്യസ്തമായ മാനമുള്ളതാണ് കാവ്യഭാഷയെന്നും മലയാള സര്‍വ്വകലാശാല മുന്‍ വി. സി ഡോ. അനില്‍ വള്ളത്തോള്‍ അഭിപ്രായപ്പെട്ടു. അനുഭവത്തിന്റെ സന്തതിയാണ് കവിതയെന്നും വാക്കുകളുടെ തെരഞ്ഞെടുപ്പും പ്രയോഗവും പ്രധാനമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കവിയും നിരൂപകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണന്റെ സ്മരണക്കായി ‘കാവ്യ ശാസ്ത്രം – സമകാലിക ചിന്തകള്‍ എന്ന വിഷയത്തില്‍ സംവത്സര പ്രഭാഷണം നടത്തുകയായിരന്നു അദ്ദേഹം. ഭാഷാ സമന്വയ വേദിയും ഗവ. ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മലയാള വിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ ഡോ. പി.പ്രിയ അദ്ധ്യക്ഷയായിരുന്നു. ഭാഷാ സമന്വയവേദി പ്രസിഡന്റ് ഡോ.ആര്‍സു പ്രൊഫ.കെ.ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളം സാഹിത്യ പ്രശ്‌നോത്തരി വിജയികള്‍ക്ക് ജി.മോഹനകൃഷ്ണന്‍ ക്യാഷ് അവാര്‍ഡ് നല്‍കി.ഡോ. പി.അബ്ദുള്‍ ഗഫൂര്‍, ഡോ.എസ്.സുസ്മിത, ഡോ.ഒ.വാസവന്‍, വി.എസ്.ഹീര, പി.എസ് ശ്രീലക്ഷ്മി, കെ.എം.വേണുഗോപാല്‍ പ്രസംഗിച്ചു.
കായിക താരങ്ങളുടെ നിയമനങ്ങളില്‍ റെക്കോഡിട്ട് കേരളം