യുകെയില്‍ വരാനിരിക്കുന്നത് കൊടും ശൈത്യം കാലാവസ്ഥാ മുന്നറിയിപ്പ്

യുകെയില്‍ വരാനിരിക്കുന്നത് കൊടും ശൈത്യം കാലാവസ്ഥാ മുന്നറിയിപ്പ്

യുകെയില്‍ വരാനിരിക്കുന്നത് കൊടുംശൈത്യമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കടുത്ത മഞ്ഞുവീഴ്ചയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്നും മുന്നറിയിപ്പുണ്ട്.ഈ വര്‍ഷം മഞ്ഞുവീഴ്ച നേരത്തെ ആരംഭിച്ചതോടെ ആശങ്കയിലാണ് യുകെയിലെ മലയാളികള്‍. താപനില മൈനസ് മൂന്ന് ഡിഗ്രിക്കും ആറ് ഡിഗ്രിക്കും മധ്യത്തിലായിരിക്കുമെന്നാണ് മെറ്റീരിയോളജിക്കല്‍ ഓഫീസ് അറിയിക്കുന്നത്. കാലാവസ്ഥാ മാറ്റം വിദ്യാര്‍ഥികള്‍ക്ക് പനി അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്.

ശക്തമായ മഞ്ഞുവീഴ്ച കാരണം ഗതാഗത തടസ്സവും നേരിടുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സമയത്ത് സ്‌കൂളിലെത്താനും സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം യുകെയിലെ ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

 

 

What’s to come in the UK will pay off Winter weather warning

യുകെയില്‍ വരാനിരിക്കുന്നത് കൊടും
ശൈത്യം കാലാവസ്ഥാ മുന്നറിയിപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *