തിരുവനന്തപുരം:യുവ ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഡോ.റുവൈസിന്റെ പിതാവ് ഒളിവില്‍. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞതായി കണ്ടെത്തിയത്. പിതാവിന്റെ അഭിപ്രായമായിരുന്നു സ്ത്രീധനം വാങ്ങുകയെന്നത്. കേസില്‍ ഷഹാനയുടെയും റുവൈസിന്റെയും സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് കോടതയില്‍ സമര്‍പ്പിക്കും.