കോഴിക്കോട് : കോവിഡ് വാക്‌സിനേഷന്‍ മൂലം അപ്രതീക്ഷിത ഹൃദയാഘാതം ഉണ്ടാകുമെന്നും അതിനായി രക്തപരിശോധന നടത്തണമെന്നുള്ള പ്രചരണത്തില്‍ ആരോഗ്യവകുപ്പും ഐ.എം.എയും നിലപാട് അറിയിക്കണമെന്ന് ശാസ്ത്ര വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ശാസ്ത്ര വേദി ജില്ലാ പ്രവര്‍ത്തകയോഗം ഡി. സി.സി.മാധ്യമ വിഭാഗം ചെയര്‍മാന്‍ അഡ്വ എം.രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ശാസ്ത്ര വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.പി.രാമകൃഷ്ണന്‍ (പ്രസിഡന്റ്) ഡോ. അഖില്‍ കൃഷ്ണ, ദിനേശന്‍ തുവശ്ശേരി, അഷ്‌റഫ് ചേലാട്ട്, എം.പി. ജനാര്‍ദ്ധനന്‍ , കെ.വി.രാധാകൃഷ്ണന്‍ (വൈസ് പ്രസിഡന്റ് മാര്‍) ധനേഷ് ബുദ്ധന്‍ (ജനറല്‍ സെക്രട്ടറി), അനൂബ്, എന്‍. പുഷ്പലത, വി.പി.സനീബ് കുമാര്‍, സി.പി. അനില്‍കുമാര്‍ , കെ.മാധവന്‍ (ജോയന്റ് സെക്രട്ടറിമാര്‍) വി.സുനില്‍കുമാര്‍ ( ട്രഷറര്‍), പ്രഭാവതി ടീച്ചര്‍, ഗൗരിശങ്കര്‍ , പി.ഗോപാലകൃഷണന്‍ (പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍) ടി.സി.അബ്ദുള്‍ കരീം, പി.പ്രഭാകരന്‍ നായര്‍ , ബീന പൂവ്വത്തില്‍, എ.കെ.മുഹമ്മദാലി, ക്രിസ്റ്റി, എ.എ.പ്രഭാകരന്‍ (എക്‌സിക്യൂട്ടിവ് അംഗങ്ങള്‍).
Sastra Vedi Kozhikode District Officers elected
ശാസ്ത്ര വേദി കോഴിക്കോട് ജില്ലാ
ഭാരവാഹികളെ തിരഞ്ഞെടുത്തു