തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇടതുകാലിന് അപകടത്തില്‍ ഏറ്റ പരുക്ക് പ്രമേഹത്തെ തുടര്‍ന്ന് കൂടുതല്‍ മോശമാകുകയും ചെയ്തു. തുടര്‍ന്നുണ്ടായ അണുബാധ കാരണം പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്ന് മാസത്തെ അവധിയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.