മലപ്പുറം: ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍ സിനിമ സംഘം ബധിരരായ അന്തേവാസികള്‍ താമസിക്കുന്ന കീഴുപറമ്പ് അഗതിമന്ദിരം സന്ദര്‍ശിച്ചു.അന്തേവാസികള്‍ക്കൊപ്പം പാടിയും ആടിയും സമയം ചെലവഴിച്ച സിനിമ സംഘം സാന്ത്വനത്തിന്റെ വേറിട്ട മുഖം സമ്മാനിക്കുകയായിരുന്നു.അല്‍ അമാന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നജീബ് അല്‍ അമാന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഫൈസല്‍ ഹുസൈന്‍ ആണ് നിര്‍വ്വഹിക്കുന്നത്. സിനിമയില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു വിനോദ് കോവൂരിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കലാപരിപാടികള്‍ അവതരിപ്പിച്ചത്.രണ്ടുമണിക്കൂറോളം അന്തേവാസികള്‍ക്ക് ഒപ്പം ചെലവഴിച്ച സിനിമ സംഘം ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയപ്പോഴാണ് അഗതിമന്ദിരം സന്ദര്‍ശിച്ചത്.പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികനില്‍ സുമിത്ത്.എം.ബി യാണ് നായകന്‍.നീമാ മാത്യു വാണ് നായിക.
Joy at Agati Mandira for the Blind Presented by Kattappadam Mantrikan team
അന്ധര്‍ക്കായുള്ള അഗതി മന്ദിരത്തില്‍ സന്തോഷം
സമ്മാനിച്ച് കട്ടപ്പാടത്തെ മാന്ത്രികന്‍ ടീം
🌟🌟Good work 🌟