മലപ്പുറം: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗേണ്ടഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ഇരുമ്പുഴിയില്‍ ആരംഭിക്കുന്ന ‘പീപ്പിള്‍സ് സെന്റര്‍ ഫോര്‍ ഇന്‍ക്യൂബേഷന്‍ & ട്രൈനിംഗ്’ സെന്ററിന്റെ ഉദ്ഘാടനം നാളെ( 9) ന് വെകുന്നേരം 4.00 മണിക്ക്. പി ഉബൈദുല്ല എം.എല്‍.എ നിര്‍വ്വഹിക്കും. സംരംഭകത്വം, തൊഴില്‍, വിദ്യാഭ്യാസം, മാനസികാരോഗ്യം, സര്‍ക്കാര്‍ – സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായത്തോടെയുള്ള വിവിധ തരം പരിശീലനങ്ങളാണ് ഈ സെന്ററില്‍ പ്രധാനമായും ഉണ്ടാവുക. വിവിധ ബിസിനസ്സ് ആശയങ്ങളെ പ്രായോഗികവല്‍ക്കരിക്കാന്‍ ആവശ്യമായ ബിസിനസ്സ് ഇന്‍ക്യൂബേഷന്‍ സെന്ററും ഈ പദ്ധതിയുടെ ഭാഗമാണ്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ പീപ്പിള്‍സ് സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ ഭാഗമായാണ് പീപ്പിള്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടന പരിപാടിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ അഡോട്ട്, നബാര്‍ഡ് മലപ്പുറം ജില്ലാ ഡി.ഡി.എം മുഹമ്മദ് റിയാസ്, കുടുംബശ്രീ ജില്ലാ-മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ, മലപ്പുറം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി അന്‍വര്‍, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള, പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. നിഷാദ് വി എം, ആനക്കയം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഉമ്മാട്ട് മൂസ, അബ്ദുല്‍ മജീദ് കെ.പി, ഇരുമ്പുഴി മഹല്ല് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് പി പി, പീപ്പിള്‍സ് ഫൗണ്ടേഷന്‍ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുറഹീം, ഇരുമ്പുഴി മഹല്ല് ജുമാമസ്ജിദ് ഖതീബ് മുഹമ്മദ് ബഷീര്‍ ഫൈസി, ജമാഅത്തെ ഇസ്ലാമി മഞ്ചേരി ഏരിയ പ്രസിഡന്റ് സൈനുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ എം അബ്ദുല്‍ മജീദ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ്. ചെയര്‍മാന്‍, സെക്രട്ടറി അയ്യൂബ് തിരൂര്‍, ഹമീദ് സാലിം, അബ്ബാസ് പി പങ്കെടുത്തു.