മാസപ്പടി വിവാദം മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

മാസപ്പടി വിവാദം മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ അടക്കം കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയനേതാക്കള്‍ അടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയക്കുക.

മാസപ്പടി വിവാദം സംബന്ധിച്ച് നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ബാബിന്ര്‍റെ വിധി. മുഖ്യമന്ത്രിയും മകളും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹര്‍ജിക്കാരന്റെ വാദം കേള്‍ക്കാതെയുമാണ് വിജിലന്‍സ് ഉത്തരവ്.

ഈ സാഹചര്യത്തില്‍ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ വിജിലന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഹര്‍ജി കോടതിയുടെ പരിഗണയിലിരിക്കെയാണ് ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരണപെടുന്നത്. തുടര്‍ന്ന് കോടതി അമിക്വസ് ക്യൂറിയെ നിയമിച്ചു. വിജിലന്‍സ് കോടതി ഉത്തരവില്‍ അപാകതയുണ്ടെന്ന് അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചു.

 

 

 

Chief Minister and daughter buried High Court to send notice

 

മാസപ്പടി വിവാദം മുഖ്യമന്ത്രിക്കും മകള്‍ക്കും അടക്കം
നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

Share

Leave a Reply

Your email address will not be published. Required fields are marked *